കേരളം

kerala

ETV Bharat / state

കർഷക സമരം വിജയം കാണുകതന്നെ ചെയ്യും: മുഹമ്മദ് മുഹ്സിൻ എംഎൽഎ - മുഹമ്മദ് മുഹ്സിൻ എംഎൽഎ

മലപ്പുറത്ത് എഐവൈഎഫ് സംഘടിപ്പിച്ച രാത്രിസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

Muhammad Muhsin MLA on Farmers protest  Muhammad Muhsin MLA in Malappuram  മുഹമ്മദ് മുഹ്സിൻ എംഎൽഎ  കർഷക സമരം വിജയം കാണുകതന്നെ ചെയ്യും
കർഷക സമരം വിജയം കാണുകതന്നെ ചെയ്യും: മുഹമ്മദ് മുഹ്സിൻ എംഎൽഎ

By

Published : Dec 30, 2020, 1:55 AM IST

മലപ്പുറം: ജനാധിപത്യ ഇന്ത്യയിൽ കർഷക സമരത്തെ നേരിടാൻ മോദി സർക്കാരിന് കഴിയിലെന്നും കർഷക സമരത്തിന്‍റെ ശക്തിക്കു മുമ്പിൽ കേന്ദ്രസർക്കാർ മുട്ടുമടക്കേണ്ടിവരുമെന്നും മുഹമ്മദ് മുഹ്സിൻ എംഎൽഎ. മലപ്പുറത്ത് എഐവൈഎഫ് സംഘടിപ്പിച്ച രാത്രിസമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എഐവൈഎഫ് ജില്ലാ പ്രസിഡന്‍റ് അഡ്വ. കെകെ സമദ് അധ്യക്ഷനായി. സെക്രട്ടറി എം കെ സലീം, രാജേന്ദ്ര ബാബു, രജനി താനൂർ, കെ സുധീപ്, സ്വാലിഹ് തങ്ങൾ, ആശിഷ് മാസ്റ്റർ, മുർഷിദ്, കെ വി നാസർ, ബൈജു എടപ്പാൾ എന്നിവർ സംസാരിച്ചു. തുടി നാടൻ പാട്ട് (പന്തല്ലൂർ) സംഘത്തിന്‍റെ നാടൻ പാട്ടും സമര വേദിയിൽ നടന്നു.

ABOUT THE AUTHOR

...view details