മലപ്പുറം: കോട്ടക്കുന്നിലെ മണ്ണിടിച്ചിലില്‍ പെട്ടവരെ രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെട്ടുവെന്ന് ബന്ധുക്കള്‍. രക്ഷാ പ്രവര്‍ത്തനം കാര്യമായി നടക്കുന്നിലെന്നും അപകടത്തില്‍പ്പെട്ടവരുടെ ബന്ധുക്കള്‍ ആരോപിച്ചു. അപകടം നടന്ന് 20 മണിക്കൂര്‍ പിന്നിട്ടിട്ടും ഭരണകുടത്തിന്‍റെ ഭാഗത്ത് നിന്ന് നിസ്സഹായത തുടരുകയാണ്. അതിനാല്‍ അടിയന്തിര സഹായം അഭ്യര്‍ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബന്ധുക്കൾ.
കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍; രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ - mud slide in malappuram kottakkunnu
വെള്ളിയാഴ്‌ച ഉച്ചയോടെയാണ് മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ അപകടത്തില്‍ പെട്ടത്.
![കോട്ടക്കുന്നിലെ മണ്ണിടിച്ചില്‍; രക്ഷാപ്രവർത്തനം കാര്യക്ഷമമല്ലെന്ന് നാട്ടുകാർ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4095193-thumbnail-3x2-ma.jpg)
വെള്ളിയാഴ്ച്ച ഉച്ചയോടെയാണ് മലപ്പുറം കോട്ടക്കുന്നില്‍ മണ്ണിടിഞ്ഞ് വീടിന് മുകളിലേക്ക് വീണ് ഒരു കുടുംബത്തിലെ മൂന്നുപേര്‍ അപകടത്തില്‍ പെട്ടത്. വീട്ടിലുണ്ടായിരുന്ന സരസ്വതി, മരുമകള്‍ ഗീതു, അവരുടെ മകൻ ദ്രുവ് എന്നിവരാണ് മണ്ണിനടിയില്‍ പെട്ടത്. മലപ്പുറം പൊലീസും ഫയര്‍ഫോഴ്‌സും മറ്റ് രക്ഷാ പ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. മഴ ശക്തമായി തുടർന്നതിനാല്‍ നിര്‍ത്തിവച്ച തിരച്ചില്‍ ഇന്ന് പുനരാരംഭിച്ചിരുന്നു. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് വീണ്ടും രക്ഷാപ്രവര്‍ത്തനം നിര്‍ത്തിവച്ചു.