മലപ്പുറം:ദേശീയപാതകളുടെ അറ്റകുറ്റപണികള്‍ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറാണെന്ന് ബി.ജെ.പി ജനറൽ സെക്രട്ടറി എം.ടി രമേശ്. ദേശീയപാതകളുടെ കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് കേന്ദ്ര സർക്കാറിനെ വിമർശിക്കുന്നത് മന്ത്രിയുടെ അറിവില്ലായ്‌മ കൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മലപ്പുറത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എം.ടി രമേശ്.
ദേശീയപാതയുടെ അറ്റകുറ്റ പണികള്‍ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറാണ്: എം.ടി രമേശ് - പ്രാദേശിക വാര്‍ത്തകള്‍
പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് പരിജ്ഞാന കുറവുണ്ട്. അറിവില്ലാത്ത കാര്യങ്ങള്‍ ചോദിച്ചറിയുന്നത് നല്ലതാണെന്നും എം.ടി രമേശ്
ദേശീയപാതയുടെ അറ്റകുറ്റ പണികള്‍ ചെയ്യേണ്ടത് സംസ്ഥാന സര്‍ക്കാറാണ്: എം.ടി രമേശ്
ദേശീയപാതയുടെ അറ്റകുറ്റപണിക്കായി പൊതുമരാമത്ത് വകുപ്പിന് കീഴിൽ സംവിധാനങ്ങളുണ്ടെന്നും അതിനെ കുറിച്ച് അറിവില്ലെങ്കില്‍ മുൻ പൊതുമരാമത്ത് മന്ത്രി ജി.സുധാകരനോട് ചോദിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മുന്‍പ് കൊല്ലം - ആലപ്പുഴ ദേശീയപാതയുടെ കുഴികള്‍ പരിശോധിക്കാന്‍ ഇറങ്ങി പുറപ്പെട്ട മുന്‍ പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍റെ ചിത്രം എല്ലാവര്‍ക്കും ഓർമയുണ്ടെന്നും എം.ടി രമേശ് കൂട്ടിച്ചേര്‍ത്തു.
Last Updated : Aug 8, 2022, 7:43 PM IST