കേരളം

kerala

ETV Bharat / state

ഓൺലൈൻ ക്ലാസുകളിലെ ആശങ്ക പരിഹരിക്കണമെന്ന്‌ എംഎസ്എഫ് - online class

എല്ലാ വിദ്യാർഥികൾക്കും സൗകര്യങ്ങൾ ഉറപ്പ് വരുത്തി വിദ്യാർഥികളുടെ രക്ഷിതാക്കളുടെ ആശങ്കകൾ അകറ്റിയാണ് സർക്കാർ ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ ശ്രമിക്കേണ്ടതെന്ന് എംഎസ്എഫ്.

ഓൺലൈൻ ക്ലാസുകൾ  എംഎസ്എഫ്  മലപ്പുറം വാർത്ത  malappuram news  online class  MSF
ഓൺലൈൻ ക്ലാസുകളിലെ ആശങ്ക പരിഹരിക്കണമെന്ന്‌ എംഎസ്എഫ്

By

Published : Jun 2, 2020, 12:07 PM IST

മലപ്പുറം:സംസ്ഥാനത്ത് മുന്നൊരുക്കങ്ങളില്ലാതെ ഓൺലൈൻ ക്ലാസുകൾക്ക് തുടക്കം കുറിച്ചത് ലക്ഷക്കണക്കിന് വിദ്യാർഥികളെ ആശങ്കയിലാക്കുന്നുവെന്ന് എംഎസ്എഫ്. അനിവാര്യമായ സമയത്തുള്ള പുതിയ മാറ്റങ്ങൾക്ക് എംഎസ്എഫ് എതിരല്ല . എന്നാൽ എല്ലാ വിദ്യാർഥികൾക്കും സൗകര്യങ്ങൾ ഉറപ്പിച്ചു വരുത്തി വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക അകറ്റിയാണ് സർക്കാർ ഓൺലൈൻ ക്ലാസുകൾ തുടങ്ങേണ്ടതെന്ന്.സൗകര്യമില്ലാത്ത ഇത്തരം പഠന പദ്ധതികളുമായി സർക്കാർ മുന്നോട്ടു പോകരുതെന്നും എംഎസ്എഫ് അഭിപ്രായപ്പെട്ടു.

ഓൺലൈൻ ക്ലാസുകളിലെ ആശങ്ക പരിഹരിക്കണമെന്ന്‌ എംഎസ്എഫ്

മുന്നൊരുക്കങ്ങൾ ഇല്ലാതെയുള്ള ഓൺലൈൻ പഠനത്തിന് എതിരെ എംഎസ്എഫ് നേതൃത്വത്തിൽ മലപ്പുറം ഡി ഡി ഇ ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി. ധർണാ സമരം എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ്‌ പി കെ നവാസ് ഉദ്ഘാടനം ചെയ്തു.ജില്ലാ ആക്ടീവ് വൈസ് പ്രസിഡന്‍റ്‌ എം .കെ റഹിം അധ്യക്ഷത വഹിച്ചു. ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്‍റ്‌ ഫാരിസ് പൂക്കോട്ടുർ, സംസ്ഥാന സെക്രട്ടറിമാരായ കെ.എം നവാസ്, അസ്കർ പെരുമുക്ക് തുടങ്ങിയവർ പങ്കെടുത്തു.

ABOUT THE AUTHOR

...view details