മലപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ് - Malappuram
'ഇ. അഹമ്മദ് ഓര്‍മകളും പ്രതിരോധമാണ്' എന്ന പ്രമേയത്തിലാണ് പരിപാടി നടന്നത്.

മലപ്പുറത്ത് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ച് എം.എസ്.എഫ്
മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ ഇ. അഹമ്മദ് അനുസ്‌മരണവും ഫാസിസ്റ്റ് വിരുദ്ധ സംഗമവും സംഘടിപ്പിച്ചു. 'ഇ. അഹമ്മദ് ഓര്‍മകളും പ്രതിരോധമാണ്' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് മൂന്നിയൂര്‍ പഞ്ചായത്ത് കമ്മിറ്റിയാണ് ഫാസിസ്റ്റ് വിരുദ്ധ സംഗമം സംഘടിപ്പിച്ചത്. മുസ്ലിം ലീഗ് ജില്ലാ ഉപാധ്യക്ഷന്‍ എം.എ ഖാദര്‍ പരിപാടി ഉദ്ഘാടനം ചെയ്‌തു. പഞ്ചായത്ത് എം.എസ്.എഫ് പ്രസിഡന്‍റ് പി.പി സഫീര്‍ പടിക്കല്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് മണ്ഡലം സെക്രട്ടറി ടി.പി.എം ബഷീര്‍ അനുസ്‌മരണ പ്രഭാഷണം നടത്തി.