മലപ്പുറം: മലപ്പുറം ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് നേതൃത്വത്തിൽ മാർച്ച് നടത്തി. എടരിക്കോട് നിന്ന് ആരംഭിച്ച മാർച്ച് 14 കിലോമീറ്റർ താണ്ടി കലക്‌ടറേറ്റ് മുന്നിലാണ് അവസാനിപ്പിച്ചത്. നൂറുകണക്കിന് വിദ്യാർഥികളാണ് മാർച്ചിൽ പങ്കെടുത്തത്.
വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് മാർച്ച് നടത്തി - additional batches
നൂറുകണക്കിന് വിദ്യാർഥികളാണ് മാർച്ചിൽ പങ്കെടുത്തത്
വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് എംഎസ്എഫ് മാർച്ച് നടത്തി
മലപ്പുറം എംപി പികെ കുഞ്ഞാലിക്കുട്ടി ലോങ്ങ് മാർച്ച് ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിദ്യാഭ്യാസ പ്രശ്നങ്ങൾ പരിഹരിക്കാനായി സർക്കാർ അടിയന്തരമായി കാബിനറ്റ് കൂടണമെന്നും അദ്ദേഹം പറഞ്ഞു. പരിപാടിയിൽ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെപിഎ മജീദ്, എംഎസ്എഫ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്, ജില്ലാ സെക്രട്ടറി യുഎ ലത്തീഫ്, എംഎൽഎമാരായ പി ഉബൈദുള്ള എന്നിവർ പങ്കെടുത്തു.
Last Updated : Jun 23, 2019, 6:22 AM IST