കേരളം

kerala

ETV Bharat / state

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം - mpm-msf march

എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം

Kl-mpm-msf march Ftg  എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം  പൗരത്വ ഭേദഗതി നിയമം  mpm-msf march  മലപ്പുറം
പൗരത്വ ഭേദഗതി നിയമം: എസ്.എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം

By

Published : Dec 23, 2019, 11:14 PM IST

Updated : Dec 23, 2019, 11:46 PM IST

മലപ്പുറം: പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്ത എം.എസ്.എഫ് നേതാക്കളെ ഡല്‍ഹിയില്‍ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും സംഗമവും നടത്തി. യൂത്ത് ലീഗ് ദേശീയ പ്രസിഡന്‍റ് സാബിർ ഗഫാർ, ജനറൽ സെക്രട്ടറി സി.കെ സുബൈർ, എം.എസ്.എഫ് ദേശീയ പ്രസിഡന്‍റ് ടി.പി.അഷറഫലി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് നേരിടാനാണ് ശ്രമമെങ്കില്‍ വരും ദിവസങ്ങളിൽ കൂടുതല്‍ പ്രക്ഷോഭം നടത്തുമെന്ന് നേതാക്കള്‍ അറിയിച്ചു. മലപ്പുറത്ത് നടന്ന സംഗമം ജില്ലാ പ്രസിഡന്‍റ് റിയാസ് പുൽപ്പറ്റ ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി കബീർ മുതുപറമ്പ് അധ്യക്ഷ വഹിച്ചു.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; എംഎസ്എഫ് നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം
Last Updated : Dec 23, 2019, 11:46 PM IST

ABOUT THE AUTHOR

...view details