മലപ്പുറം: മാതൃദിനത്തില്‍ ഡ്യൂട്ടിയിലാണെങ്കിലും ഈ പൊലീസ് അമ്മമാരുടെ മനസ് മക്കളോടൊപ്പമാണ്. ഡ്യൂട്ടിക്കിടയിലെ ഒഴിവുനേരങ്ങളില്‍ മക്കൾ ഫോണിലൂടെയും മറ്റും പങ്കുവെക്കുന്ന വിശേഷങ്ങളും പരിഭവങ്ങളുമെല്ലാം കാതോര്‍ത്തിരുന്ന് കേൾക്കുകയാണ് ഈ അമ്മമാര്‍.
മാതൃദിനത്തിലും തിരക്കിലാണ് ഈ പൊലീസ് അമ്മമാര്‍ - കൊവിഡ് പ്രതിസന്ധി
അമ്മയ്‌ക്കും മക്കൾക്കും പറയാനുള്ള വിശേഷങ്ങളെല്ലാം ഡ്യൂട്ടിക്കിടയിലെ ഒഴിവുനേരങ്ങളില്‍ വീഡിയോ കോളിലൂടെ പങ്കുവെക്കുന്നു
കൊവിഡ് പ്രതിസന്ധിക്കിടെയിലെ തിരക്കിനിടയിലും മലപ്പുറം കുന്നുമ്മലിലെ പിങ്ക് പൊലീസുകാർ മക്കളോട് സംസാരിക്കാന്‍ സമയം കണ്ടെത്തുന്നു. മക്കൾ ഉണരുന്നതിന് മുമ്പേ തന്നെ ഡ്യൂട്ടിക്ക് പുറപ്പെടണം. തിരിച്ച് വീട്ടിലെത്തുമ്പോഴേക്കും അവര്‍ ഉറങ്ങിയിട്ടുണ്ടാവും. വീഡിയോ കോളാണ് ഏക ആശ്രയം. ഫോണ്‍വിളികൾ ഇവരെ തമ്മില്‍ കൂട്ടിയിണക്കുന്നു. ഇടവേള കിട്ടിയാല്‍ ആദ്യം വീഡിയോ കോൾ ഓണ്‍ ചെയ്‌ത് മക്കളെ വിളിക്കും. അമ്മയ്‌ക്കും മക്കൾക്കും പറയാനുള്ള വിശേഷങ്ങളെല്ലാം വീഡിയോ കോളിലൂടെ പങ്കുവെക്കുന്നു. മക്കൾക്കൊപ്പമില്ലെങ്കിലും സമൂഹത്തിന് വേണ്ടി കര്‍മനിരതരാകുന്നതിന്‍റെ സംതൃപ്‌തിയും ഇവരുടെ വാക്കുകളില്‍ നിറയുന്നു.