മലപ്പുറം: കോട്ടയ്ക്കൽ തിരൂർ വൈലത്തൂരിനടുത്ത് പെരുമണ്ണ ക്ലാരി ചെട്ടിയാംകിണറിൽ യുവതിയും രണ്ട് മക്കളും മരിച്ച നിലയിൽ. പെരുമണ്ണ സ്വദേശി റാഷിദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ മർഷീഹ ഫാത്തിമ (4), മറിയം (ഒരു വയസ്) എന്നിവരാണ് മരിച്ചത്. കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു സഫ്വയുടെ മൃതദേഹം കണ്ടെത്തിയത്. മക്കൾ രണ്ടുപേരെയും കഴുത്തിൽ ഷാളുപയോഗിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു.
ഇന്ന് പുലർച്ചെ 5.30നാണ് സംഭവം. തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന ഭർത്താവ് റാഷിദ് അലിയുടെ ഫോണിലേക്ക് പുലർച്ചെ 4.30ന് സഫ്വ 'ഞങ്ങൾ പോവുകയാണ്' എന്ന ഒരു വാട്സാപ്പ് സന്ദേശം അയച്ചതിന് ശേഷമാണ് സംഭവം. റാഷിദാണ് മൂവരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്.
മക്കളെ കൊലപ്പെടുത്തിയ ശേഷം മാതാവ് തൂങ്ങി മരിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മൃതദേഹങ്ങൾ പോസ്റ്റുമൊർട്ടത്തിനായി തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. മരണ കാരണം വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് കൽപകഞ്ചേരി പൊലീസ് അറിയിച്ചു.
Also read:കോവളത്ത് വാടക വീട്ടിൽ സിക്കിം സ്വദേശിനി തൂങ്ങിമരിച്ച നിലയിൽ
ശ്രദ്ധിക്കുക:ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ - 1056, 104, 0471- 2552056. മൈത്രി 0484 2540530, തണല്‍ 0495 2760000, ദിശ 1056. Assistance for overcoming suicidal thoughts is available on the State’s health helpline 104, Maithri - 0484-2540530, Thanal - 0495-2760000 and DISHA – 1056.