മലപ്പുറം: കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ അമ്മയേയും കുട്ടിയേയും രക്ഷപ്പെടുതി. നസീന.പി (31), മുഹമ്മദ് റസാല്‍ (8) എന്നിവരെയാണ് അഗ്നിശമന സേനയെത്തി പുറത്തെടുത്തത്. ഞായറാഴ്‌ച രാവിലെ അഞ്ചരയോടെയാണ് സംഭവം.
വെള്ളം കോരുന്നതിനിടെ കാല്‍ വഴുതി അബദ്ധത്തില്‍ ഇരുവരും കിണറ്റില്‍ വീഴുകയായിരുന്നു. കിണറിന് ഏകദേശം 30 അടി താഴ്‌ചയും അഞ്ചടിയോളം വെള്ളവുമുണ്ടായിരുന്നു. നേരിയ പരിക്കുകളോടെ രക്ഷപ്പെടുത്തിയ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.