കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 1000 കടന്ന് കൊവിഡ് രോഗികൾ - 1000 people tested covid positive

ജില്ലയില്‍ 78,862 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്.

മലപ്പുറത്ത് 1000 കടന്ന് കൊവിഡ് രോഗികൾ  1000 കടന്ന് കൊവിഡ് രോഗികൾ  മലപ്പുറത്ത് കൊവിഡ് രോഗികൾ  78,862 പേർ ജില്ലയിൽ നിരീക്ഷണത്തിൽ  more than 1000 people tested covid positive  1000 people tested covid positive  malappuram covid updates'
മലപ്പുറത്ത് 1000 കടന്ന് കൊവിഡ് രോഗികൾ

By

Published : Nov 20, 2020, 7:16 PM IST

മലപ്പുറം: ജില്ലയില്‍ വീണ്ടും 1000 കടന്ന് കൊവിഡ് രോഗികള്‍. ജില്ലയില്‍ ഇന്ന് 1,054 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ഇതില്‍ 996 പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയാണ് വൈറസ് രോഗബാധയുണ്ടായത്. ഉറവിടമറിയാതെ 32 പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. രോഗബാധ റിപ്പോർട്ട് ചെയ്‌തവരിൽ മൂന്ന് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 20 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. 740 പേരാണ് ഇന്ന് വിദഗ്‌ധ ചികിത്സയ്ക്ക് ശേഷം ജില്ലയില്‍ രോഗമുക്തരായത്.

ജില്ലയിൽ ഇതുവരെ 57,123 പേർ കൊവിഡ് രോഗമുക്തരായി. 78,862 പേരാണ് ഇപ്പോള്‍ ജില്ലയില്‍ കൊവിഡ് നിരീക്ഷണത്തിലുള്ളത്. 7,196 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുണ്ട്. കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 533 പേരും വിവിധ കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളില്‍ 336 പേരും 288 പേര്‍ കൊവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്‍റ് സെന്‍ററുകളിലുമാണുള്ളത്. മറ്റുള്ളവര്‍ വീടുകളിലും കൊവിഡ് കെയര്‍ സെന്‍ററുകളിലുമായി നിരീക്ഷണത്തില്‍ കഴിയുന്നു. ഇതുവരെ 310 പേരാണ് കൊവിഡ് ബാധിതരായി ജില്ലയില്‍ മരിച്ചത്.

ABOUT THE AUTHOR

...view details