മലപ്പുറം:ജില്ലയിലെ കൂടുതൽ മേഖലകൾ കണ്ടെയ്ൻമെന്‍റ് സോണുകളാക്കാൻ തീരുമാനം. കൊവിഡ് സ്ഥിരീകരിച്ച രണ്ട് ഡോക്ടർമാരുടെയും മൂന്നു നഴ്സുമാരുടെയും സമ്പർക്ക പട്ടികയിൽ ഇരുപതിനായിരത്തോളം പേർ ഉൾപ്പെട്ടതായി വന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ആരോഗ്യ വകുപ്പിന്‍റെ നിർദേശപ്രകാരം ആശുപത്രി അധികൃതർ കൈമാറിയ പട്ടികയും ഇതിൽ ഉൾപ്പെടും.
മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണം - malappuram news
മേഖലയിൽ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താൻ 1500 പേരിൽ റാൻഡം പരിശോധന നടത്താനും തീരുമാനമായി
എടപ്പാളിൽ കൂടുതൽ കണ്ടെയ്ൻമെന്‍റ് സേണുകൾ പ്രഖ്യാപിക്കും
അതേസമയം, മേഖലയിൽ രോഗബാധിതരെ മുൻകൂട്ടി കണ്ടെത്താൻ 1500 പേരിൽ റാൻഡം പരിശോധന നടത്താനും തീരുമാനമായി. പ്രദേശത്തേ രോഗ വ്യാപനം തടയുന്നതിനുള്ള നടപടികൾ ചർച്ച ചെയ്യാൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണന്‍റെയും മന്ത്രി കെ.ടി ജലീലിന്‍റെയും നേതൃത്വത്തിൽ യോഗം ചേർന്നു.
Last Updated : Jun 29, 2020, 2:57 PM IST