കേരളം

kerala

ETV Bharat / state

'സദാചാര ഗുണ്ടായിസവും, ഭീഷണിയും': പ്രളയകാലരക്ഷകന്‍ ജെയ്സലിനെതിരെ കേസ് - പ്രളയകാല രക്ഷകന്‍ ജെയ്സലിനെതിരെ കേസ്

ബീച്ചിലെത്തിയ യുവാവിന്‍റെയും യുവതിയുടെയും ഫോട്ടോ എടുത്ത് ഭീഷണിപ്പെടുത്തുകയും 5000 രൂപ കൈപ്പറ്റുകയും ചെയ്തെന്നാണ് പരാതി.

Moral hooliganism  Moral hooliganism and intimidation  police registered case against flood relief volunteer kp jaisal  flood relief volunteer kp jaisal  പ്രളയകാല രക്ഷകന്‍ ജെയ്സലിനെതിരെ കേസ്  സദാചാര ഗുണ്ടായിസവും, ഭീഷണിയും
സദാചാര ഗുണ്ടായിസവും, ഭീഷണിയും: പ്രളയകാല രക്ഷകന്‍ ജെയ്സലിനെതിരെ കേസ്

By

Published : Apr 19, 2021, 9:14 PM IST

മലപ്പുറം: ബീച്ചിലെത്തിയവരെ ഭീഷണിപ്പെടുത്തി പണം തട്ടിയെന്ന പരാതിയില്‍ ജെയ്സൽ താനൂരിനെതിരെ പൊലീസ് കേസെടുത്തു. താനൂർ ബീച്ചിലെത്തിയ യുവാവിനെയും യുവതിയെയും ഭീഷണിപ്പെടുത്തി പണം ഈടാക്കിയെന്നാണ് പരാതി. താനൂർ സ്വദേശിയായ യുവാവിന്‍റെ പരാതിയിലാണ് കേസ്.2018ലെ പ്രളയ രക്ഷാപ്രവർത്തനത്തിനിടെ സ്ത്രീകൾക്ക് തോണിയിലേക്ക് ചവിട്ടിക്കയറാൻ സ്വന്തം മുതുക് കാട്ടിക്കൊടുത്ത് ജെയ്സൽ ശ്രദ്ധേയനായിരുന്നു.

താനൂർ തൂവൽ കടപ്പുറത്തെത്തിയ യുവാവും യുവതിയും സഞ്ചരിച്ച കാറിന്‍റെ താക്കോൽ ഊരിയെടുത്ത ശേഷം ഒന്നിച്ചു നിർത്തി ഫോട്ടോയെടുത്തു. ഒരു ലക്ഷം ലക്ഷം രൂപ തന്നാൽ വിട്ടയക്കാമെന്ന് ഭീഷണിപ്പെടുത്തിയതോടെ ഗൂഗിൾ പേ വഴി 5000 രൂപ നൽകിയാണ് രക്ഷപ്പെട്ടതെന്ന് യുവാവ് പറയുന്നു. ജെയ്സലിനും കണ്ടാൽ തിരിച്ചറിയാവുന്ന മറ്റൊരാൾക്കുമെതിരെയാണ് താനൂർ പൊലീസ് കേസെടുത്തത്. എന്നാൽ താൻ നാട്ടിലില്ലെന്നാണ് ജെയ്സൽ പൊലീസിനെ അറിയിച്ചിരിക്കുന്നത്.

പ്രളയത്തിൽ അകപ്പെട്ട മനുഷ്യരെ രക്ഷിക്കാൻ കേരളത്തിന്‍റെ സൈന്യമായിരുന്നു മത്സ്യത്തൊഴിലാളികൾ. ആയിരക്കണക്കിന് പേരെയാണ് അവർ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്. ഇതിനിടെ വൈറൽ ആയ വീഡിയോ ആയിരുന്നു ബോട്ടിൽ കയറാൻ പറ്റാത്തവരെ സ്വന്തം മുതുകിൽ ചവിട്ടി രക്ഷപ്പെടുത്താൻ സഹായിച്ച ജെയ‍്‍സലിന്‍റേത്. വേങ്ങരയിൽ നടത്തിയ രക്ഷാപ്രവർത്തനത്തിന്‍റെ വീഡിയോയാണ് വൈറലായത്. ജെയ്സലിന് അഭിനന്ദനവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു.

ABOUT THE AUTHOR

...view details