കേരളം

kerala

ETV Bharat / state

ആളുമാറി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍ - സദാചാര ഗുണ്ടായിസം വാര്‍ത്ത

ചുങ്കത്തറ എടമല സ്വദേശി മേപ്പാടത്ത് നിയാസ് എന്ന കാണി(33), ചന്തക്കുന്ന് വ്യന്ദാവൻ കോളനി താമസിക്കും തയ്യിൽ ഫിനോസ് (33) എന്നിവരാണ് അറസ്റ്റിലായത്

moral gangsterism news  arreste news  സദാചാര ഗുണ്ടായിസം വാര്‍ത്ത  അറസ്റ്റ് വാര്‍ത്ത
സദാചാര ഗുണ്ടായിസം

By

Published : Aug 7, 2020, 9:16 PM IST

മലപ്പുറം: ആളുമാറി മര്‍ദ്ദിച്ച കേസില്‍ രണ്ട് പേര്‍ പൊലീസ് പിടിയില്‍. ചുങ്കത്തറ എടമല സ്വദേശി മേപ്പാടത്ത് നിയാസ് എന്ന കാണി(33), ചന്തക്കുന്ന് വ്യന്ദാവൻ കോളനി താമസിക്കും തയ്യിൽ ഫിനോസ് (33) എന്നിവരാണ് അറസ്റ്റിലായത്. ജൂൺ രണ്ടിന് രാത്രി എട്ട് മണിക്ക് ചന്തക്കുന്ന് ബംഗ്ലാവ് കുന്ന് ജംഗ്ഷനിൽ 18 കാരനെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിലാണ് അറസ്റ്റ്. സദാചാര ഗുണ്ടായിസത്തിന്‍റെ ഭാഗമായാണ് മര്‍ദ്ദനം. നിലമ്പൂർ സിഐ ടിഎസ് ബിനു, എസ്ഐ എം അസൈനാർ, സിപിഒമാരായ വി ഷിജു, കെഎം മുഹമ്മദ് ഷാഫി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഇരുകാലിനും പ്ലാസ്റ്ററിട്ട് വീട്ടിൽ കിടപ്പിലാണ്.

ABOUT THE AUTHOR

...view details