മലപ്പുറം:കാലവര്‍ഷം കുറഞ്ഞത് കരനെൽ കൃഷിക്ക് തിരിച്ചടിയെന്ന് കര്‍ഷകര്‍. സംസ്ഥാന സർക്കാറിന്‍റെ സുഭിഷം പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമികളിൽ ഇക്കുറി വ്യാപകമായി കരനെൽ കൃഷിയുണ്ട്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് മൂന്ന് ഹെക്ടറിലെങ്കിലും കരനെൽ കൃഷിയാണ്. എന്നാൽ ജൂലൈ മാസത്തിൽ കാര്യമായ മഴ ലഭിക്കാത്തതാണ് കരനെൽ കൃഷിക്ക് തിരിച്ചടിയായിരിക്കുന്നതെന്ന് ചാലിയാർ പഞ്ചായത്തിലെ തോട്ടു പൊയിൽ കൃഷി കൂട്ടായ്മയിലെ ദേവൻ തോട്ടു പൊയിൽ പറയുന്നു.
കാലവര്‍ഷം കുറഞ്ഞു; കരനെൽ കൃഷിക്ക് തിരിച്ചടിയെന്ന് കര്‍ഷകര്‍ - നെൽ കൃഷി
സംസ്ഥാന സർക്കാറിന്‍റെ സുഭിഷം പദ്ധതിയുടെ ഭാഗമായി തരിശ് ഭൂമികളിൽ ഇക്കുറി വ്യാപകമായി കരനെൽ കൃഷിയുണ്ട്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് മൂന്ന് ഹെക്ടറിലെങ്കിലും കരനെൽ കൃഷിയാണ്.
ഒരു പ്രാവശ്യം വളപ്രയോഗം നടത്തി കഴിഞ്ഞു. ഒരു പ്രാവശ്യം കൂടി വളപ്രയോഗം നടത്തണമെങ്കിൽ മഴ ലഭിക്കണം. നെല്ലിന്‍റെ പല ഭാഗങ്ങളിലും ചെറിയ തോതിൽ ഉണക്കം ബാധിച്ചിട്ടുണ്ട്, മാത്രമല്ല കളകൾ വ്യാപകമായി വളരുന്നു. ഈ വർഷം ശക്തമായ കാലവർഷം ഉണ്ടാകുമെന്നാണ് കാലാവസ്ഥ നിരീക്ഷകർ പറഞ്ഞിരുന്നത്. ജൂൺ ആദ്യവാരം നല്ല നിലയിൽ മഴ ലഭിക്കുകയും ചെയ്തു. എന്നാൽ നിലവിൽ മഴയുടെ ലഭ്യത കുറഞ്ഞു. ജൂൺ, ജൂലൈ മാസങ്ങളിലെ മഴയുടെ ശരാശരി നോക്കുമ്പോൾ ഈ കാലയളവിൽ ലഭിക്കേണ്ട മഴയുടെ 27 ശതമാനം കുറവ് മഴയാണ് ഇതുവരെ ലഭിച്ചതെന്നും കര്‍ഷകര്‍ പറയുന്നു.