മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ റെയ്‌ഡിൽ കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പക്കല്‍ നിന്ന് മൂന്ന് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു. ചൊവ്വാഴ്‌ച പുലര്‍ച്ചെ മുതലാണ് കേന്ദ്ര സംഘം പരിശോധന ആരംഭിച്ചത്. വിമാനത്താവളത്തിലെ മുറികളിലും ഡ്രോയറുകളിലും നിന്നാണ് പണം കണ്ടെത്തിയത്.
കരിപ്പൂരില്‍ സിബിഐ-ഡിആര്‍ഐ റെയ്‌ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പണം പിടിച്ചെടുത്തു - കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പണം പിടിച്ചെടുത്തു
സി.ബി.ഐയും ഡി.ആര്‍.ഐയും സംയുക്തമായി നടത്തിയ റെയ്‌ഡിൽ മൂന്ന് ലക്ഷത്തിലധികം രൂപ പിടിച്ചെടുത്തു
കരിപ്പൂർ റെയ്‌ഡ്: കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നും പണം പിടിച്ചെടുത്തു
വിമാനത്താവളം വഴിയുള്ള സ്വർണക്കടത്ത് പതിവായ സാഹചര്യത്തിൽ അതിന് ഉദ്യോഗസ്ഥരുടെ സഹായമുണ്ടോയെന്ന് പരിശോധിക്കുന്നതിന്‍റെ ഭാഗമായാണ് മിന്നല്‍ പരിശോധനയെന്നാണ് വിവരം. വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. പരിശോധനയിൽ യാത്രക്കാരില്‍ നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തതായും വിവരമുണ്ട്.