കേരളം

kerala

ETV Bharat / state

പണം തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ - പണം തട്ടിപ്പ്

നിലമ്പൂർ പോത്തുകല്‍ സ്വദേശികളായ കൊച്ചുപറമ്പില്‍ ലീലാമ്മ സകറിയ, ചേലക്കല്‍ സകറിയ ലൂക്കോസ് എന്നിവരാണ് പിടിയിലായത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ഗാസിയാബാദിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.

money laundering  couple arrested after 10 yrs  ദമ്പതിമാർ പിടിയിൽ  പണം തട്ടിപ്പ്  അധ്യാപകരിൽ നിന്ന് പണം തട്ടി
പണം തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ

By

Published : Apr 20, 2021, 2:21 AM IST

മലപ്പുറം: അധ്യാപകരിൽ നിന്ന് പണം തട്ടിയെടുത്ത് ഒളിവിൽ പോയ ദമ്പതിമാർ പത്ത് വർഷത്തിന് ശേഷം പിടിയിൽ. നിലമ്പൂർ പോത്തുകല്‍ സ്വദേശികളായ കൊച്ചുപറമ്പില്‍ ലീലാമ്മ സകറിയ, ചേലക്കല്‍ സകറിയ ലൂക്കോസ് എന്നിവരാണ് പിടിയിലായത്. ഡൽഹി ഉത്തർപ്രദേശ് അതിർത്തി ഗ്രാമമായ ഗാസിയാബാദിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്‌തത്. പിടികിട്ടാപുള്ളികളെ കണ്ടെത്താനായി രൂപീകരിച്ച കാളികാവ് പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘമാണ് ഇരുവരേയും വലയിലാക്കിയത്.

2011ലാണ് കേസിന് ആസ്‌പദമായ സംഭവം നടക്കുന്നത്. പുല്ലങ്കോട് ഗവൺമെൻ്റ് ഹൈസ്കൂളിലെ അധ്യാപകരെ കബളിപ്പിച്ച് പ്രതികൾ പണവും സ്വർണവും തട്ടിയെടുക്കുകയായിരുന്നു. സ്‌കൂളിൽ ജോലി ചെയ്‌തിരുന്ന ലീലാമ്മയും ക്രിസ്‌തീയ പുരോഹിതനായ സക്കറിയ ലൂക്കോസും ചേർന്ന് അധ്യാപകരുടെ സൊസൈറ്റി രൂപീകരിച്ച് പണ സമാഹരണം നടത്തി. പണത്തിന് പുറമെ അധ്യാപികമാരിൽ നിന്നും 50 പവനോളം സ്വർണാഭരണങ്ങളും ഇരുവരും കൈക്കലാക്കി. നിക്ഷേപ തുക തിരിച്ച് കൊടുക്കേണ്ട സമയം എത്തിയപ്പോൾ ദമ്പതിമാർ കടന്നു കളയുകയാണുണ്ടായത്. കോടതിയിൽ ഹാജരാക്കിയ ഇരുവരേയും റിമാൻഡ് ചെയ്‌തു.

ABOUT THE AUTHOR

...view details