മലപ്പുറം:മണി ചെയിൻ മാതൃകയില്‍ 50 കോടിയോളം രൂപ തട്ടിയ അന്തർ സംസ്ഥാന സംഘത്തലവന്‍ മലപ്പുറത്ത് പിടിയില്‍. പാലക്കാട് പട്ടാമ്പി തിരുമിറ്റിക്കോട് കള്ളിയത്ത് രതീഷ് എന്ന രതീഷ് ചന്ദ്രയാണ് (43) കൊണ്ടോട്ടി പൊലീസിന്റെ പിടിയിലായത്. കോഴിക്കോട് ഫ്‌ളാറ്റിൽ ഒളിവിൽ കഴിഞ്ഞു വരുമ്പോഴാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ കസ്‌റ്റഡിയിൽ എടുത്തത്.
മണി ചെയിൻ മാതൃകയില്‍ തട്ടിപ്പ്, അന്തർ സംസ്ഥാന സംഘത്തലവന്‍ പിടിയില്‍ - മണി ചെയിൻ മാതൃകയില്‍ സ്ഥാപനം ആരംഭിച്ച് 50 കോടിയോളം രൂപ തട്ടി
മണി ചെയിൻ മാതൃകയില്‍ സ്ഥാപനം ആരംഭിച്ച് 50 കോടിയോളം രൂപ തട്ടിയ അന്തർ സംസ്ഥാന സംഘത്തിൻ്റെ തലവൻ മലപ്പുറത്ത് പിടിയിൽ

മണി ചെയിൻ മാതൃകയില്‍ തട്ടിപ്പ്, അന്തർ സംസ്ഥാന സംഘത്തലവന്‍ പിടിയില്‍
കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശിയുടെ 23 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് അന്തർ സംസ്ഥാന തട്ടിപ്പു സംഘത്തെക്കുറിച്ച് പൊലീസിന് സൂചന ലഭിച്ചത്. രതീഷ് ചന്ദ്രയും, ഇതേ കേസിൽ നേരത്തെ പിടിയിലായ തൃശൂർ സ്വദേശി ബാബുവും ചേർന്ന് തൃശൂരും, കോഴിക്കോടും കേന്ദ്രീകരിച്ച് ആർ വണ്‍ ഇൻഫോ ട്രേഡ് പ്രൈവറ്റ് എന്ന സ്ഥാപനം ആരംഭിച്ചാണ് തട്ടിപ്പ് നടത്തിയത്.