മലപ്പുറം : കാവന്നൂരിൽ അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം തടവുശിക്ഷയും 75,000 രൂപ പിഴയും വിധിച്ച് മഞ്ചേരി പോക്സോ കോടതി. അഞ്ച് വയസുകാരിയെ പീഡനത്തിനിരയാക്കിയ കേസില്‍ കാവനൂര്‍ കോലോത്തുവീട്ടില്‍ ഷിഹാബുദ്ദീനെയാണ് (33) മഞ്ചേരി ഫാസ്റ്റ് ട്രാക് പോക്‌സോ സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്.
കുട്ടിയുടെ പുനരധിവാസത്തിന് സർക്കാർ രണ്ട് ലക്ഷം രൂപ നൽകണമെന്നും പ്രതി 50,000 രൂപ നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ജഡ്‌ജി പി.ടി.പ്രകാശനാണ് വിധി പ്രസ്‌താവിച്ചത്. 2016 ഫെബ്രുവരി 12ന് വൈകിട്ട് 6.45നായിരുന്നു സംഭവം.
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 10 വർഷം തടവും പിഴയും വിധിച്ച് മഞ്ചേരി കോടതി ALSO READ:കുഴല്‍മന്ദം അപകടമരണം : കെ.എസ്.ആര്‍.ടി.സി ഡ്രൈവര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി
വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കുഞ്ഞിനെ പ്രതി സ്വന്തം താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കുകയായിരുന്നു. ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞ മാതാവ് അരീക്കോട് പൊലീസില്‍ പരാതി നൽകി.
മഞ്ചേരി സി.ഐമാരായിരുന്ന സണ്ണി ചാക്കോ, കെ.എം.ബിജു എന്നിവരാണ് അന്വേഷണം നടത്തിയത്. 17 സാക്ഷികളില്‍ 13 പേരെ വിസ്‌തരിച്ചു. ഒമ്പത് രേഖകളും ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.എ.സോമസുന്ദരന്‍ ഹാജരായി.