കേരളം

kerala

ETV Bharat / state

വണ്ടൂരിലെ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 56 വോട്ട് - വണ്ടൂരിലെ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 56 വോട്ട്

വാണിയമ്പലം പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയായ ടിപി സുൽഫത്തിനാണ് 56 വോട്ടുകള്‍ മാത്രം ലഭിച്ചത്.

modi fan candidate  vandoor  local polls  local polls 2020  നരേന്ദ്ര മോദിയുടെ ആരാധിക  വണ്ടൂരിലെ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 56 വോട്ട്  ബിജെപി
നരേന്ദ്ര മോദിയുടെ ആരാധികയെന്ന് അവകാശപ്പെട്ടു; വണ്ടൂരിലെ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചത് 56 വോട്ട്

By

Published : Dec 17, 2020, 3:55 PM IST

Updated : Dec 17, 2020, 8:02 PM IST

മലപ്പുറം: നരേന്ദ്ര മോദിയുടെ ആരാധികയെന്ന് പ്രഖ്യാപിച്ച് ബിജെപിക്കായി മത്സരിച്ച ടിപി സുൽഫത്തിന്​ ആകെ ലഭിച്ചത്​ 56 വോട്ട്​​. വണ്ടൂരിലെ വാണിയമ്പലം പഞ്ചായത്തിലെ ആറാം വാർഡ് സ്ഥാനാർഥിയായിരുന്നു ടിപി സുൽഫത്ത്. ശാന്തി നഗർ കൂറ്റൻ പാറ സ്വദേശിയാണ് സുല്‍ഫത്ത്. ഇവിടെ 961 വോട്ടുകൾ നേടി യുഡിഎഫ്​ സ്വതന്ത്ര സ്ഥാനാർഥിയായ സീനത്താണ്​ വിജയിച്ചത്​. ഇടത്​ സ്ഥാനാർഥി അൻസ്​ രാജന്​ 650 വോട്ടുകൾ ലഭിച്ചു. മുത്തലാഖ്​ ബിൽ പോലുള്ള വിഷയങ്ങളിൽ മുസ്​ലിം സ്​​ത്രീകൾ ബിജെപിക്ക്​ അനുകൂലമായി ചിന്തിക്കുമെന്നായിരുന്നു സുൽഫത്തിന്‍റെ വാദം. 2014ൽ മോദി അധികാരത്തിലേറിയത്​ മുതൽ അദ്ദേഹ​ത്തിന്‍റെ ആരാധികയാണെന്ന്​ സുൽഫത്ത്​ അവകാശപ്പെട്ടിരുന്നു. സുൽഫത്തിന്‍റെ ഭർത്താവ്​ വിദേശത്താണ്​.

Last Updated : Dec 17, 2020, 8:02 PM IST

ABOUT THE AUTHOR

...view details