മലപ്പുറം ഗവൺമെന്‍റ് കോളേജിൽ ദേശവിരുദ്ധ പോസ്റ്റര്‍ ഒട്ടിച്ചത് തങ്ങളല്ലെന്ന് അറസ്റ്റിലായ വിദ്യാർഥികൾ. കേസില്‍അറസ്റ്റിലായറിൻഷാദുംമുഹമ്മദ് ഫാരിസും കോടതിയില്‍ കുറ്റം നിഷേധിച്ചു. ഇരുവരുടെയും ജാമ്യാപേക്ഷ നാളെ പരിഗണിക്കും.കോടതിയിൽ ഹാജരാക്കി തിരികെ കൊണ്ട് പോകുമ്പോള്‍ മാധ്യമങ്ങളോടുംവിദ്യാര്‍ഥികള്‍ തങ്ങള്‍ നിരപരാധികളാണെന്നാവര്‍ത്തിച്ചു.
ദേശവിരുദ്ധ പോസ്റ്റർ ഒട്ടിച്ചത് തങ്ങളല്ലെന്ന് അറസ്റ്റിലായ വിദ്യാർഥികൾ - മലപ്പുറം
കേസില്‍ അറസ്റ്റിലായ റിൻഷാദും മുഹമ്മദ് ഫാരിസും കോടതിയില്‍ കുറ്റം നിഷേധിച്ചു. മാധ്യമങ്ങളോടും നിരപരാധികളാണെന്നാവര്‍ത്തിച്ച് വിദ്യാര്‍ഥികള്‍.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിൻഷാദിനെയും മുഹമ്മദ് ഫാരിസിനെയും രാജ്യദ്രോഹക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കശ്മീർ വിഷയത്തിൽ ഒട്ടിച്ചപോസ്റ്ററിൽ രാജ്യ താൽപര്യത്തിന് വിരുദ്ധമായ കാര്യങ്ങൾ ഉണ്ടെന്നായിരുന്നു പൊലീസ് കണ്ടെത്തിയത്. വിദ്യാർഥികളെ കോളേജിലെത്തിച്ച്തെളിവെടുപ്പ് നടത്തുകയും ചെയ്തു.കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് ഇരുവരെയും കോടതിയിൽ ഹാജരാക്കിയത്. വിദ്യാർഥികളെ കയ്യാമം വച്ചനടപടി തെറ്റാണെന്ന് ഇരുവരുടെയുംഅഭിഭാഷകൻ കോടതിയെ അറിയിച്ചു.
കശ്മീരിനും മണിപ്പൂരിനും സ്വാതന്ത്ര്യം നല്‍കണമെന്നാവശ്യപ്പെട്ടുള്ളപോസ്റ്ററുകള്‍ പതിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 124 എ പ്രകാരം രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. കോളജ് പ്രിൻസിപ്പല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസെടുത്തത്.