കേരളം

kerala

ETV Bharat / state

മലപ്പുറത്ത് 'മിയാവാക്കി' വനവൽക്കരണ പരിപാടികൾക്ക് തുടക്കമായി - Miyawaki forest

എത്ര കുറഞ്ഞ സ്ഥലങ്ങളിലും ജൈവ കലവറയൊരുക്കുന്ന ചെറു കാടുകൾ കുറഞ്ഞ കാലയളവിൽ സൃഷ്ട്ടിക്കാനാവുന്ന പദ്ധതിയാണ് മിയാവാക്കി വനവൽക്കരണ പദ്ധതി.

മലപ്പുറം  'മിയാവാക്കി'  വനവൽക്കരണം  ഇല ഫൗണ്ടേഷൻ  malappuram  Miyawaki forest plantation  Miyawaki forest  forest plantation
മലപ്പുറത്ത് 'മിയാവാക്കി' വനവൽക്കരണ പരിപാടികൾക്ക് തുടക്കമായി

By

Published : Jun 18, 2020, 4:50 AM IST

മലപ്പുറം: ഇല ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ മിയാവാക്കി വനവൽക്കരണ പരിപാടികൾക്ക് ജില്ലയിൽ തുടക്കമായി. പ്രദേശത്തെ രണ്ടോ മൂന്നോ സെന്‍റ് വ്യാപ്തിയിൽ ജൈവ മിശ്രിത പ്രവർത്തനങ്ങളിലൂടെ മണ്ണൊരുക്കി ജലസംരക്ഷണത്തിന് ഉതകുന്ന രീതിയിലുള്ള മരം വെച്ചു പിടിപ്പിക്കുന്ന പദ്ധതിയാണ് മിയോ വാക്കി വനവൽക്കരണം. ജപ്പാനിൽ നിന്നാണ് ഈ പദ്ധതിക്ക് തുടക്കമായത്. കോഴിക്കോട് ജില്ലയിൽ അഞ്ചിടങ്ങളിലായി ഈ പദ്ധതി വിജയം കണ്ടതിനെ തുടർന്നാണ് ജില്ലയിൽ പദ്ധതിക്ക് തുടക്കമാകുന്നത്.

മലപ്പുറത്ത് 'മിയാവാക്കി' വനവൽക്കരണ പരിപാടികൾക്ക് തുടക്കമായി

ഇല ഫൗണ്ടേഷൻ കീഴിലുള്ള ചെല്ലൂർ പ്രദേശത്തെ രണ്ടേക്കർ ഭൂമിയിലാണ് പദ്ധതിക്ക് തുടക്കമായത്. ഈ പദ്ധതി വ്യാപകമായി നടപ്പിലാക്കാനായുള്ള പ്രവർത്തനങ്ങൾക്ക് ഇല ഫൗണ്ടേഷൻ രൂപം കൊടുക്കും. വെള്ള കുറവുള്ള പ്രദേശങ്ങളിൽ ഈ പദ്ധതി ഏറെ ഗുണകരമാകുമെന്നും ജൈവ വൈവിധ്യം തിരിച്ചു പിടിക്കുന്നതിനും ഔഷധ ഫലവൃക്ഷ പരിപാലനങ്ങൾക്കും ഈ പദ്ധതി സഹായകരമാകുമെന്നും പ്രമുഖ പരിസ്ഥിതി പ്രവർത്തകനും ഹരിത സേന ജില്ലാ കോ ഓഡിനേറ്ററുമായ ഹാമിദലി വാഴക്കാട് വിശദീകരിച്ചു.

ABOUT THE AUTHOR

...view details