കേരളം

kerala

'വിവാഹപ്രായം 18ൽ നിന്നും 21ലേക്ക്..' സമ്മിശ്ര പ്രതികരണങ്ങളുമായി മലപ്പുറം

By

Published : Oct 16, 2020, 1:42 PM IST

പ്രതികൂലിക്കുന്നവർ ഒരുവശത്ത് രക്ഷിതാക്കളുടെ അധിക ഭാരം ചൂണ്ടിക്കാണിക്കുമ്പോൾ ചെറിയ പ്രായത്തിൽ വിവാഹം കഴിക്കുന്ന പെൺകുട്ടികളിൽ മാനസികസംഘർഷങ്ങൾ ഏറെയാണെന്ന വാദമാണ് മറുവശത്ത്..

വിവാഹപ്രായം ഇന്ത്യ  വിവാഹപ്രായം ഉയർത്തൽ  വിവാഹപ്രായം പ്രധാനമന്ത്രി പ്രഖ്യാപനം  വിവാഹപ്രായം പ്രതികരണങ്ങൾ  age of marriage india  age of marriage pm announcement  mixed reactions regarding age of marriage
മലപ്പുറം

മലപ്പുറം: കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പെൺകുട്ടികളുടെ വിവാഹ പ്രായം സംബന്ധിച്ച് വിപ്ലവകരമായ പ്രഖ്യാപനം നടത്തിയത്. അദ്ദേഹം മുന്നോട്ട് വച്ചത് 18 വയസിൽ നിന്നും 21 വയസായി വിവാഹപ്രായത്തെ ഉയർത്തുകയെന്ന ആശയമാണ്. ഇക്കാര്യത്തില്‍ സമ്മിശ്ര പ്രതികരണങ്ങളാണ് ജനങ്ങളിൽ നിന്നുയർന്നത്. നിരവധി പേർ വിവാഹപ്രായം ഉയർത്തുന്നതിനെ അനുകൂലിച്ചപ്പോൾ ചിലർ പ്രതികൂലിക്കുകയും ചെയ്‌തു.

'വിവാഹപ്രായം 18ൽ നിന്നും 21ലേക്ക്..' സമ്മിശ്ര പ്രതികരണങ്ങളുമായി മലപ്പുറം

ചെറിയ പ്രായത്തിൽ വിവാഹം കഴിക്കുന്ന പെൺകുട്ടികളിൽ മാനസികസംഘർഷങ്ങൾ കൂടുതലാണെന്നും പതിവായി ഇത്തരം കേസുകൾ ധാരാളം അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെന്നും മഞ്ചേരിയിലെ അഭിഭാഷക ബീന ജോസഫ് പറയുന്നു. വിവാഹപ്രായം ഉയർത്തുന്നതിനെ പൂർണമായും പിന്തുണയ്ക്കുന്ന ബീന ജോസഫ് 21 വയസുവരെ പെൺ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസം നൽകേണ്ടതിന്‍റെ അനിവാര്യതയും ചൂണ്ടിക്കാട്ടി.

എന്നാൽ 18 വയസിന് ശേഷം ശരീര വളർച്ച അധികമുള്ള പെൺകുട്ടികൾ രക്ഷിതാക്കൾക്ക് ആധിയുണ്ടാക്കുമെന്നാണ് സമസ്‌ത നേതാവ് അബ്ദുൾ സമദ് പൂക്കോട്ടൂർ പങ്കുവക്കുന്നത്. വിവാഹപ്രായം ഉയർത്തുന്നതു മൂലം പെൺകുട്ടികൾ പുര നിറഞ്ഞുനിൽക്കുന്ന സാഹചര്യമുണ്ടാകുമെന്നും 21 വയസുവരെ പെൺകുട്ടിയുടെ ചാരിത്ര്യം കാത്തുസൂക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം രക്ഷിതാക്കളിൽ നിക്ഷിപ്‌തമാകുമെന്നും അബ്ദുൾ സമദ് പൂക്കോട്ടൂർ പറയുന്നു. യഥാർഥത്തിൽ വിവാഹപ്രായം നിശ്ചയിക്കുന്നതിന് ശരീര വളർച്ചയാണ് മാനദണ്ഡമാക്കേണ്ടതെന്ന ആശയവും അദ്ദേഹം മുന്നോട്ടുവച്ചു.

പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ ശാസ്‌ത്രീയമായി പരിശോധിച്ച് തീരുമാനമെടുക്കണമെന്ന അഭിപ്രായമാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് സക്കീന പുൽപ്പാടൻ പങ്കുവച്ചത്. വിവാഹപ്രായം ഉയർത്തുന്നതിനുള്ള കാരണമായി പെൺകുട്ടികൾക്കുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനോട് യോജിക്കാനാകില്ല. ആരോഗ്യപ്രശ്‌നങ്ങൾക്കുള്ള പോംവഴി രാജ്യത്തെ ദാരിദ്യനിർമാജനമാണെന്നും പ്രധാനമന്ത്രിയുടെ പ്രഖ്യാപനം അപ്രതീക്ഷിതമായിരുന്നുവെന്നും സക്കീന പുൽപ്പാടൻ പ്രതികരിച്ചു.

ABOUT THE AUTHOR

...view details