പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി - body found
മഞ്ചേരി തൃക്കലങ്ങോട്-32 സ്വദേശി വയലിൽ പത്മനാഭന്‍റെ മകൻ ജിനൂബ് (29) ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം ആറിന് വെണ്ണേക്കോട് ആദിവാസി കോളനിക്ക് സമീപം കെട്ടിങ്ങൽ കടവില്‍ കുളിക്കാനിറങ്ങിയ യുവാവിനെ കാണാതാകുകയായിരുന്നു.
മലപ്പുറം: കുറുവൻ പുഴയിൽ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി വയലിൽ പത്മനാഭന്‍റെ മകൻ ജിനൂബ് (29) ആണ് മരിച്ചത്. ചൊവ്വാഴ്ച്ച വൈകുന്നേരം ആറിന് വെണ്ണേക്കോട് ആദിവാസി കോളനിക്ക് സമീപം കെട്ടിങ്ങൽ കടവിലായിരുന്നു അപകടം. കടവിന് താഴെയുള്ള കുഴിയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. തലക്ക് പിറകിൽ പൊട്ടലുണ്ട്. നിലമ്പൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി. മൃതദേഹം മലപ്പുറം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി. നിലമ്പൂർ ഫയർഫോഴ്‌സും ഇ.ആർ.എഫ് പ്രവർത്തകരും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ജിനൂബ് അവിവാഹിതനാണ്.