മലപ്പുറം:ആട് പാടത്തുകയറി നെല്ല് തിന്നുവെന്ന് ആരോപിച്ച് 13കാരിയെ അയല്‍വാസി ക്രൂരമായി മർദിച്ചതായി പരാതി. ചെറുമല മുസ്‌തഫയുടേയും ഷക്കീനയുടേയും പരാതിയിൽ കാട്ടുപൊയില്‍ സ്വദേശി അബ്‌ദുൽ ഗഫൂറിനെതിരെ പൊലീസ് കേസെടുത്തെങ്കിലും ജാമ്യത്തിൽ വിട്ടു. പരാതി പിൻവലിക്കാൻ പ്രതിയുടെ ഭാഗത്തുനിന്നും സമ്മർദവും ഭീഷണിയും ഉണ്ടാകുന്നതായി മുസ്‌തഫയും ഷക്കീനയും പറയുന്നു.
13കാരിയെ ക്രൂരമായി മര്‍ദിച്ച് അയല്‍വാസി; പരാതി പിന്‍വലിക്കാന്‍ ഭീഷണിയെന്ന് കുടുംബം - minor girl attacked by neighbour Mampad Malappuram
പരാതിയില്‍ അധികൃതരുടെ ഭാഗത്തുനിന്നും അനുകൂല പ്രതികരണമില്ലെന്നും 13കാരിയുടെ കുടുംബം ആരോപിക്കുന്നു
13കാരിയെ ക്രൂരമായി മര്‍ദിച്ച് അയല്‍വാസി
മമ്പാട് കാട്ടുപൊയിലില്‍ ഫെബ്രുവരി ഒന്നിന് വൈകിട്ടാണ് സംഭവം. പെൺകുട്ടിയുടെ കഴുത്തിനുപിടിച്ച് പൊക്കുകയും ശ്വാസം മുട്ടിക്കുകയും ആടിന്‍റെ അകിട് അടിച്ച് തകര്‍ത്തു എന്നുമാണ് പരാതി. ദുർബല വകുപ്പുകൾ മാത്രം ചുമത്തിയ പൊലീസ് നടപടിക്കെതിരെ എസ്‌പിക്കും ശിശുക്ഷേമ സമിതിക്കും പരാതി നൽകിയെങ്കിലും ഫലം ഉണ്ടായില്ലെന്ന് കുടുംബം പറയുന്നു. അതേസമയം പരാതി വ്യാജമാണെന്ന് അബ്‌ദുല്‍ ഗഫൂർ പറയുന്നു ആട് നെല്ല് നശിപ്പിച്ച സമയത്ത് വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നാൽ മറ്റൊന്നും ചെയ്‌തിട്ടില്ലെന്നും ഗഫൂർ പറഞ്ഞു.