മലപ്പുറം:ആയുർവേദ മേഖലയിൽ കൂടുതൽ ജനപങ്കാളിത്തം ആവശ്യമാണെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍. ആയുര്‍വേദ ഡോക്ടര്‍മാരുടെ സംസ്ഥാന സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 41ാം വാര്‍ഷിക സമ്മേളനം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രോഗ പ്രതിരോധം, പകര്‍ച്ചവ്യാധി, മാലിന്യം, ജീവിതശൈലി രോഗങ്ങള്‍ എന്നിവയുടെ നിയന്ത്രണം, പ്രകൃതി സംരക്ഷണം എന്നിവയില്‍ അയുര്‍വേദ മേഖല സജീവമായി ഇടപടണമെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ പച്ചമരുന്ന് കൃഷി മെച്ചപ്പെടുത്തണമെന്നും ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുന്നതിന് ആയുഷ് - കൃഷി വകുപ്പുകള്‍ സംയുക്ത കര്‍മ്മ പദ്ധതി നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ മേഖലയില്‍ ജനകീയ പങ്കാളിത്തം വേണം: മന്ത്രി ടി.പി രാമകൃഷ്ണന്‍
ഔഷധ സസ്യ കൃഷി വ്യാപിപ്പിക്കുന്നതിന് ആയുഷ് - കൃഷി വകുപ്പുകള്‍ സംയുക്ത കര്‍മ്മ പദ്ധതി നടപ്പിലാക്കുമെന്നും ടി പി രാമകൃഷ്ണന്‍ പറഞ്ഞു
എക്സൈസ് വകുപ്പ് മന്ത്രി ടി.പി രാമകൃഷ്ണന്‍
ആയുര്‍വേദ അസോസിയേഷന് സര്‍ക്കാറും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും കുടുബശ്രീ യൂണിറ്റുകളുമായും കൂടിചേര്‍ന്ന് പല മരുന്നു ചെടികളും വീണ്ടെടുത്ത് സംരക്ഷിക്കാനും ക്യഷി ചെയ്യാനും സാധിക്കുമെന്നും അദ്ദേഹം മലപ്പുറത്ത് പറഞ്ഞു. എക്സൈസ് തൊഴില്‍ വകുപ്പ് എന്നിവയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അടുത്ത മാസം നടക്കുമെന്നും അരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് പരിഹരിക്കേണ്ട വിഷയങ്ങള്‍ വകുപ്പു മന്ത്രിയുമായി ചര്‍ച്ച ചെയ്യുന്നതിന് മുന്‍കൈയെടുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Last Updated : Feb 24, 2020, 10:11 AM IST