മലപ്പുറം: കൊവിഡ് 19ന്‍റെ വ്യാപനം തടയാൻ ഇനിയുള്ള രണ്ടാഴ്‌ച അതീവ ജാഗ്രത പുലർത്തണമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. കെ.ടി ജലീൽ. നിലവിലെ സാഹചര്യങ്ങളുടെ ഗൗരവം ഉൾക്കൊണ്ട് സ്വയരക്ഷയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കാൻ ഓരോരുത്തരും തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം കലക്‌ടറേറ്റിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനകീയ സഹകരണത്തിലൂടെ മാത്രമേ നാടിനെ കൊവിഡ് 19 എന്ന വിപത്തിൽ നിന്നും രക്ഷിക്കാനാവൂ. സാമൂഹികമായുള്ള ഒത്തുചേരലുകൾ ഒഴിവാക്കാൻ യാത്രകൾ പരമാവധി കുറയ്ക്കണം. ആരാധനാലയങ്ങളിൽ ഒന്നിൽ കൂടുതൽ ആളുകൾ എത്തുന്നത് കർശനമായി ഒഴിവാക്കണം. റോഡരികിലുള്ള ആരാധനാലയങ്ങൾ നിലവിലെ സാഹചര്യത്തിൽ അടച്ചിടുന്നതാണ് ഉത്തമമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടാഴ്‌ചത്തേക്ക് അതീവ ജാഗ്രത: മന്ത്രി കെ.ടി ജലീൽ - മന്ത്രി കെ.ടി ജലീൽ
ജനകീയ സഹകരണത്തിലൂടെ മാത്രമേ നാടിനെ കൊവിഡിൽ നിന്നും രക്ഷിക്കാനാവൂ. റോഡരികിലുള്ള ആരാധനാലയങ്ങൾ നിലവിലെ സാഹചര്യത്തിൽ അടച്ചിടുന്നതാണ് ഉത്തമമെന്നും മന്ത്രി
ജലീൽ
വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ പ്രയാസം ഉണ്ടെങ്കിൽ ജില്ലയിൽ സജ്ജമാക്കിയ കൊവിഡ് കെയർ സെന്‍ററുകൾ ഉപയോഗപ്പെടുത്തണം. ഇതിനായി ജില്ലയിൽ ആറ് കൊവിഡ് കെയർ സെന്‍ററുകൾ തയ്യാറാക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.