മലപ്പുറം: കേരളത്തിലെ ആരോഗ്യമേഖലയെ കേന്ദ്ര സർക്കാർ പൂർണമായും തഴഞ്ഞെന്ന് മന്ത്രി കെ.കെ ഷൈലജ. ആരോഗ്യമേഖലയ്ക്ക് കേന്ദ്ര വിഹിതമായി ഒരു ശതമാനം തുക മാത്രമാണ് നൽകുന്നതെന്നും ഏത് ഫണ്ടായാലും അതെല്ലാം ജനങ്ങളുടെ നികുതി പണമാണെന്നും മന്ത്രി പറഞ്ഞു. ഒഴൂർ കുടുംബാരോഗ്യ കേന്ദ്രത്തിനായി നിർമിച്ച കെട്ടിടത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
കേന്ദ്ര സർക്കാരിനെതിരെ വിമര്‍ശനവുമായി മന്ത്രി കെ.കെ ഷൈലജ - കെ.കെ ഷൈലജ
ആരോഗ്യമേഖലയ്ക്ക് കേന്ദ്ര വിഹിതമായി ഒരു ശതമാനം തുക മാത്രമാണ് നൽകുന്നതെന്നും ഏത് ഫണ്ടായാലും അതെല്ലാം ജനങ്ങളുടെ നികുതി പണമാണെന്നും കെ.കെ ഷൈലജ
ശുചിത്വം ഉറപ്പാക്കാൻ പഞ്ചായത്ത് പ്രസിഡന്‍റും വാർഡ് അംഗങ്ങളും ചേർന്ന് ആരോഗ്യ സംരക്ഷണ സേന രൂപീകരിക്കാൻ മുൻകൈയ്യെടുക്കണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. സംസ്ഥാന സർക്കാർ അധികാരത്തിൽ വന്ന ആദ്യ ഘട്ടത്തിൽ തന്നെ 44 ഡയാലിസിസ് സെന്‍ററുകള്‍ തുടങ്ങി. വൃക്ക, ജീവിതശൈലി രോഗങ്ങൾ എന്നിവ വർധിച്ചതായി പ്രാരംഭ ഘട്ടത്തിൽ തന്നെ കണ്ടെത്തിയതിനെ തുടർന്നാണ് ചികിത്സ നൽകാൻ ലക്ഷ്യമിട്ട് അമൃതം ആരോഗ്യം പദ്ധതി തുടങ്ങിയത്. ഇതിനകം ഒട്ടുമിക്ക സർക്കാർ ആശുപത്രികളെയും രോഗീ സൗഹ്യദമാക്കാനും ഹൈടെക്കാക്കാനും കഴിഞ്ഞിട്ടുണ്ടെന്നും ഭാരിച്ച സാമ്പത്തിക ചെലവില്ലാതെ ജനങ്ങൾക്ക് മികച്ച ചികിത്സ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.