മലപ്പുറം: രാജ്യത്തിന്‍റെ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ച് വിടാനാണ് കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിലൂടെ ശ്രമിക്കുന്നതെന്ന് ജലസേചന മന്ത്രി കെ. കൃഷ്‌ണന്‍കുട്ടി. കേരള ജേണലിസ്റ്റ് യൂണിയന്‍ നിലമ്പൂരില്‍ സംഘടിപ്പിച്ച ദേശീയ മാധ്യമ സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പൗരത്വ നിയമം; സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധതിരിച്ച് വിടാനുള്ള ശ്രമമെന്ന് കെ.കൃഷ്‌ണൻകുട്ടി - minister k krishnan kutty
സാമ്പത്തികം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലകളിലെ തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധതിരിച്ച് വിടുന്നതോടൊപ്പം രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി കെ.കൃഷ്‌ണന്‍കുട്ടി
കെ കൃഷ്‌ണന്‍കുട്ടി
സാമ്പത്തികം, തൊഴില്‍, കൃഷി തുടങ്ങിയ മേഖലകളിലെ തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധതിരിച്ച് വിടുന്നതോടൊപ്പം രാജ്യത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനാണ് മോദി സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. മാധ്യമങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കാനോ ഇതുപോലെ സെമിനാര്‍ സംഘടിപ്പിക്കാനോ ഇനി സാധ്യമാണോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടന്നും അദ്ദേഹം പറഞ്ഞു.