മലപ്പുറം:ഓപ്പറേഷൻ റേഞ്ചറിൻ്റെ ഭാഗമായി നടന്ന റെയ്‌ഡിൽ രണ്ട് കിലോ കഞ്ചാവ് പിടികൂടി. അസം സ്വദേശി സദ്ദാംഹുസൈൻ (25) ആണ് രണ്ട് കിലോ കഞ്ചാവുമായി പിടിയിലായത്. വളാഞ്ചേരി-പെരിന്തൽമണ്ണ റോഡിലെ അതിഥി തൊഴിലാളികൾ താമസിക്കുന്ന കെട്ടിടത്തിൽ വച്ചാണ് ഇയാളെ പൊലീസ് പിടികൂടിയത്. വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ കരുതിയ കഞ്ചാവാണ് പിടികൂടിയത്.
ഓപ്പറേഷൻ റേഞ്ചർ; രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ - 2 kg cannabis
അസം സ്വദേശി സദ്ദാംഹുസൈൻ (26) ആണ് പിടിയിലായത്. വളാഞ്ചേരിയിലും പരിസരപ്രദേശങ്ങളിലും വിതരണം ചെയ്യാൻ കരുതിയ കഞ്ചാവാണ് പിടികൂടിയത്
ഓപ്പറേഷൻ റേഞ്ച്; രണ്ട് കിലോ കഞ്ചാവുമായി അതിഥി തൊഴിലാളി പിടിയിൽ
കഞ്ചാവ് മാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങുകയാണ് വളാഞ്ചേരി പൊലീസ്. വളാഞ്ചേരി പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ എം.കെ ഷാജി, സബ് ഇൻസ്പെക്‌ടർമാരായ എം.കെ മുരളികൃഷ്‌ണൻ, മധു ബാലകൃഷ്‌ണൻ പൊലീസുകാരായ അനീഷ് ജോൺ, ജോബിൻ പോൾ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയയത്.