കേരളം

kerala

ETV Bharat / state

മലപ്പുറത്ത് കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക് - കരടിയുടെ ആക്രമണം

വള്ളിമാങ്ങയും കൂണും പറിക്കുന്നതിനായി വനാതിർത്തിയിൽ പോയ സമയത്തായിരുന്നു ആക്രമണം.

middle aged man attacked by bear  middle aged man attacked by bear at Malappuram  Attack by wild animals  മലപ്പുറത്ത് കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്  കരടിയുടെ ആക്രമണം  മലയോര മേഖലകളിലെ വന്യജീവി ആക്രമണം
മലപ്പുറത്ത് കരടിയുടെ ആക്രമണത്തില്‍ മധ്യവയസ്‌കന് പരിക്ക്

By

Published : Jul 17, 2022, 5:20 PM IST

മലപ്പുറം: മലപ്പുറത്ത് അമ്പത്തിയാറുകാരന് കരടിയുടെ ആക്രമണത്തിൽ പരിക്കേറ്റു. അമരമ്പലം പഞ്ചായത്തിലെ തേൾപ്പാറ ടി.കെ കോളനിയിലെ മൊരടൻകുഞ്ഞനാണ് പരിക്കേറ്റത്. ഇന്ന് (17.07.2022) രാവിലെ 10.45 ഓടെയാണ് സംഭവം.

മലപ്പുറത്ത് കരടിയുടെ ആക്രമണം

വള്ളിമാങ്ങയും കൂണും പറിക്കുന്നതിനായി വനാതിർത്തിയിൽ പോയതായിരുന്നു മൊരടൻകുഞ്ഞന്‍. ഒറ്റക്കായിരുന്ന ഇയാളെ കരടി മാന്തി പരിക്കേൽപ്പിക്കുകയായിരുന്നു. കരടിയുടെ ആക്രമണത്തിൽ നിന്നും ഓടി രക്ഷപ്പെട്ട മൊരടന്‍കുഞ്ഞനെ ഉടൻ തന്നെ കോളനി നിവാസികള്‍ ആശുപത്രിയില്‍ എത്തിച്ചു.

തലയ്‌ക്ക് പിന്നില്‍ ഉള്‍പ്പെടെ സാരമായി പരിക്കേറ്റ ഇയാളെ നിലമ്പൂർ ജില്ല ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റി. മുത്തേടം, കരുളായി, ടി.കെ കോളനി ഭാഗങ്ങളിൽ മുന്‍പും കരടിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്‌തിരുന്നു. കാട്ടാനകളും പ്രദേശത്ത് ഭീതി പരത്തുന്നുണ്ട്.

ചക്കിക്കഴി വനം സ്റ്റേഷനിലെ വനപാലകരും, ഗ്രാമ പഞ്ചായത്തംഗം ബാലസുബ്രഹ്മണ്യനും കരടിയുടെ ആക്രമണമുണ്ടായ ടി.കെ കോളനി സന്ദര്‍ശിച്ചു.

ABOUT THE AUTHOR

...view details