മലപ്പുറം: തിരൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാർഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി പീഡിപ്പിച്ച 67കാരൻ അറസ്റ്റിൽ. തിരൂർ സ്വദേശി ആയപ്പള്ളി ഹനീഫയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത ബന്ധമുള്ളയാളാണ് പ്രതി.
കഴിഞ്ഞ ദിവസമാണ് പീഡനം നടന്നത്. പെൺകുട്ടിക്ക് പെരുന്നാളിന് വസ്ത്രം വാങ്ങിക്കൊടുക്കണമെന്ന് ഇയാൾ വീട്ടുകാരോട് പറഞ്ഞിരുന്നു. തുടർന്ന് വസ്ത്രം വാങ്ങാനെന്ന് പറഞ്ഞ് ഇയാൾ സ്കൂളിൽ നിന്ന് പെൺകുട്ടിയെ തിരൂരിലെ ഹോട്ടലിൽ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.
അവിടെവെച്ച് ഇയാൾ പെൺകുട്ടിയെ പീഡിപ്പിച്ചതോടെ രക്തസ്രാവമുണ്ടായി. പെൺകുട്ടി നിലവിളിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിലേക്ക് തിരിച്ചയയ്ക്കുകയായിരുന്നു. എന്നാൽ വീട്ടുകാർ കാര്യം അന്വേഷിച്ചപ്പോഴെല്ലാം പെൺകുട്ടി മൗനം പാലിക്കുകയായിരുന്നു.
തുടർന്ന് സ്കൂൾ അധികൃതരുമായി ബന്ധപ്പെട്ട് പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് സംഭവം പുറത്തു പറയുന്നത്. വീട്ടുകാർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Also Read: ആദിവാസി യുവതിയെ വിവസ്ത്രയാക്കി ആക്രമിച്ചു, ദൃശ്യം പകര്‍ത്തി; ഒന്‍പത് പേര് പിടിയില്‍