മലപ്പുറം:മെട്രോമാൻ ഇ. ശ്രീധരൻ ഔദ്യോഗികമായി ബിജെപിയിൽ ചേർന്നു. ചങ്ങരംകുളത്ത് നടന്ന വിജയയാത്രയുടെ മലപ്പുറം ജില്ലാ സമാപനത്തിലാണ് അദ്ദേഹം പാർട്ടിയിൽ ചേർന്നത്. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു.
ഔദ്യോഗികമായി ബിജെപിയിൽ ചേർന്ന് മെട്രോമാൻ ഇ. ശ്രീധരൻ - മെട്രോമാൻ ബിജെപിയിൽ
സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ഹാരമണിയിച്ച് അദ്ദേഹത്തെ സ്വീകരിച്ചു
ഔദ്യോഗികമായി ബിജെപിയിൽ ചേർന്ന് മെട്രോമാൻ ഇ. ശ്രീധരൻ
ജീവിതത്തിലെ ഏറ്റവും വലിയ നിമിഷമാണ് ഇതെന്ന് ശ്രീധരൻ പറഞ്ഞു. 18 മാസം കൊണ്ട് കഴിയേണ്ട പാലാരിവട്ടം പാലം അഞ്ചര മാസം കൊണ്ട് തീർത്തതോടെ തന്‍റെ ഔദ്യോഗിക ജീവിതത്തിന് വിരാമമായതായി അദ്ദേഹം പറഞ്ഞു.
67 വർഷത്തെ സേവനത്തിന് ശേഷം രാഷ്ട്രത്തെ സേവിക്കാൻ ബിജെപി തന്നെ വേണം എന്നതുകൊണ്ടാണ് പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചത്. ബിജെപിയിൽ ചേർന്ന് പ്രവർത്തിക്കാൻ അവസരം നൽകിയ പാർട്ടി അധ്യക്ഷൻ കെ. സുരേന്ദ്രന് നന്ദി പറയുന്നതായും ഇ. ശ്രീധരൻ പറഞ്ഞു.
Last Updated : Feb 25, 2021, 11:52 PM IST