മലപ്പുറം: ആഢംബരത്തിന്‍റെ അവസാന വാക്കായ മെർസിഡിസ് ബെൻസിന്‍റെ ജിവാഗൺ സ്വന്തമാക്കി മലപ്പുറം സ്വദേശി അജ്‌ഫാന്‍ മുഹമ്മദ് കുട്ടി. ഒരുപക്ഷെ മുകേഷ് അംബാനിക്കും ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യക്കും ശേഷം ജിവാഗൺ സ്വന്തമാക്കുന്ന ഇന്ത്യന്‍ പൗരന്‍ മലപ്പുറം ഒതുക്കുങ്ങലിലെ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടിയായിരിക്കും.
ആഢംബരത്തിന്‍റെ അവസാന വാക്ക്; ബെന്‍സ് ജി 63 സ്വന്തമാക്കി മലപ്പുറം സ്വദേശി
രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറാൻ പ്രസിഡന്‍റിന് വേണ്ടി രൂപകൽപ്പന ചെയ്ത വാഹനമാണ് ജി 63.
ആഢംബര വാഹനങ്ങൾ ഒരുപാടുണ്ടെങ്കിലും അജ്‌ഫാന്‍ ഗ്രൂപ്പ് ചെയർമാൻ മുഹമ്മദ് കുട്ടിയുടെ ഒരു പാട് നാളെത്തെ ആഗ്രഹമായിരുന്നു ജിവാഗൺ സ്വന്തമാക്കണമെന്നത്. ഇതേ തുടര്‍ന്നാണ് ജിവാഗണിന്‍റെ ഏറ്റവും പുതിയ മോഡലായ എംഎംജി ജി 63 തന്നെ ഇദ്ദേഹം സ്വന്തമാക്കിയത്. ജര്‍മ്മനിയില്‍ നിന്ന് വാങ്ങിയ ഈ കാര്‍ വിമാനമാര്‍ഗം പൂനെയില്‍ എത്തിക്കുകയായിരുന്നു. ഇവിടെ നിന്ന് കണ്ടെയ്നര്‍ മാര്‍ഗമാണ് കാര്‍ നാട്ടിലെത്തിച്ചത്. ഒരുപാട് സവിശേഷതകളുള്ള വാഹനം കാണാനും മൊബൈൽ ക്യാമറയിൽ പകർത്താനുമായി നിരവധി പേരാണ് മുഹമ്മദ് കുട്ടിയുടെ വസതിയിലെത്തിയത്. രണ്ടാം ലോക മഹായുദ്ധകാലത്ത് ഇറാൻ പ്രസിഡന്‍റിന് വേണ്ടി രൂപകൽപ്പന ചെയ്ത വാഗൺ വർഷങ്ങൾക്ക് ശേഷമാണ് ജർമ്മൻ കമ്പനിയായ മെർര്‍സിഡസ് ബെൻസ് വ്യാവസായികമായി നിർമ്മിച്ച് തുടങ്ങിയത്.
ജി 63 റോഡിലിറങ്ങുമ്പോൾ ഉടമക്ക് മൂന്നര കോടിയോളം രൂപ ചിലവ് വരും. നാല് കിലോമീറ്ററാണ് വാഹനത്തിന്‍റെ മൈലേജ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ജി വാഗണിന്‍റെ ഏറ്റവും പുതിയ മോഡലായ ജി 63 എന്ന വാഹന രാജാവിനെ മലപ്പുറത്ത് എത്തിക്കാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലാണ് അജ്‌ഫാന്‍ ചെയർമാൻ നെച്ചിക്കാട്ട് മുഹമ്മദ് കുട്ടി.