മെഡിക്കൽ സീറ്റ് വാഗ്‌ദാനം നൽകി തട്ടിപ്പ് ; പ്രതി പിടിയിൽ
പാലക്കാട് ചിറ്റൂർ സ്വദേശിയിൽ നിന്നും 51 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതി ഉൾപ്പെടെ 15 കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
മലപ്പുറം: മെഡിക്കൽ സീറ്റ് വാഗ്‌ദാനം നൽകി തട്ടിപ്പ് നടത്തിയ സംഭവത്തിൽ പ്രതി പിടിയിൽ . നിലമ്പൂർ മേരി മാതാ ഹയർ എജ്യൂക്കേഷൻ ഗൈഡൻസ് ട്രസ്റ്റ് ഉടമ സിബി ജോസഫിനെയാണ് പൊലീസ് അറസ്റ്റ് ചെയ്‌തത്. പാലക്കാട് ചിറ്റൂർ സ്വദേശിയിൽ നിന്നും 51 ലക്ഷം രൂപ വാങ്ങി കബളിപ്പിച്ചു എന്ന പരാതി ഉൾപ്പെടെ 15 കേസുകളാണ് ഇയാളുടെ പേരിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. പ്രതിയെ പതിനാല് ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തിരൂർ, കൽപ്പറ്റ, കോഴിക്കോട് മെഡിക്കൽ കോളേജ്, നടക്കാവ്, ഏലത്തൂർ, പയ്യോളി സ്റ്റേഷനിലുൾപ്പെടെ ഇയാൾക്കെതിരെ നിരവധി പരാതികളാണുള്ളത്. ഈ കേസുകളിലും അറസ്റ്റ് ഉണ്ടാകും. നിലമ്പൂർ സ്‌റ്റേഷനിൽ ലഭിച്ച 15 പരാതികളിൽ മാത്രം 4 കോടി രൂപയാണ് ഇയാൾ തട്ടിയെടുത്തിട്ടുള്ളത്.