മലപ്പുറം:നിയുക്ത നിയമസഭ സ്‌പീക്കർ എം.ബി. രാജേഷ് മുൻ മന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ടി. ശിവദാസമേനോനെ സന്ദർശിച്ചു. മലപ്പുറം മഞ്ചേരിയിലെ വസതിയിലെത്തിയായിരുന്നു സന്ദർശനം. ചുമതലയേൽക്കുന്നതിന് മുമ്പായി മുതിർന്ന നേതാക്കളെ കാണുന്നതിന്‍റെ ഭാഗമായാണ് സന്ദർശനമെന്ന് എം.ബി. രാജേഷ് പറഞ്ഞു. ടി. ശിവദാസമേനോൻ ഗുരുതുല്യനായ വ്യക്തിയാണെന്നും പതിറ്റാണ്ടുകളുടെ ആത്മബന്ധമാണ് അദ്ദേഹവുമായി ഉള്ളതെന്നും രാജേഷ് പറഞ്ഞു.
ടി. ശിവദാസമേനോനെ സന്ദർശിച്ച് നിയുക്ത നിയമസഭ സ്‌പീക്കർ എം.ബി. രാജേഷ്
ടി. ശിവദാസമേനോൻ ഗുരുതുല്ല്യനായ വ്യക്തിയാണെന്നും അദ്ദേഹവുമായി പതിറ്റാണ്ടുകളുടെ ബന്ധം ഉണ്ടെന്നും രാജേഷ് പറഞ്ഞു.
നിയുക്ത നിയമസഭ സ്‌പീക്കർ എം.ബി. രാജേഷ്
Also Read:ലോക്‌സഭാ പരിചയത്തില്‍ എംബി രാജേഷ് സ്‌പീക്കറാകും, ഹാട്രിക് ജയവുമായി ചിറ്റയം ഡെപ്യൂട്ടി
പാലക്കാട് ലോക്‌സഭ മണ്ഡലത്തില്‍ നിന്ന് രണ്ട് തവണ ജയിച്ച് എംപിയായ എം.ബി. രാജേഷ് ആദ്യമായാണ് നിയമസഭയിലേക്ക് മത്സരിച്ചതും ജയിച്ചതും. വി.ടി. ബൽറാമിനെയാണ് രാജേഷ് തൃത്താല മണ്ഡലത്തിൽ നിന്നും പരാജയപ്പെടുത്തിയത്. മികച്ച എംപി എന്ന നിലയില്‍ പേരെടുത്ത രാജേഷ് നിയമസഭയിലെത്തുന്നത് സിപിഎമ്മിന് രാഷ്ട്രീയമായി ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.