മലപ്പുറം: തീപ്പെട്ടിക്കൂടിന്‍റെ പകുതി വലിപ്പം മാത്രമുള്ള ഖുർആൻ പതിപ്പ് ലേലത്തിന്. പെരിന്തൽമണ്ണ തിരൂർക്കാട് സ്വദേശി റഷീദലി തോണിക്കരയുടേതാണ് ഈ അപൂര്‍വ ഖുര്‍ആൻ.
തീപ്പെട്ടിക്കൂടിന്‍റെ പകുതി വലിപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന് - തമ്പ് നെയിൽ ഖുർആൻ
തിരൂർക്കാട് പടിഞ്ഞാറെപാടം മസ്‌ജിദുര്‍ റഹ്മാന്‍റെ ഖബർസ്ഥാൻ വിപുലീകരണത്തിനായുള്ള ധനശേഖരണാർഥമാണ് പെരിന്തൽമണ്ണ സ്വദേശി റഷീദലി തോണിക്കര ചെറിയ ഖുർആൻ പതിപ്പ് ലേലത്തിന് വക്കുന്നത്.
![തീപ്പെട്ടിക്കൂടിന്‍റെ പകുതി വലിപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന് Masjidul Rahmania Mosque Qur'an small Qur'an auction malappuram ഖുർആൻ തീപ്പെട്ടിക്കൂടിന്‍റെ പകുതി വലുപ്പമുള്ള ഖുർആൻ പതിപ്പ് ലേലത്തിന് തിരൂർക്കാട് പടിഞ്ഞാറെപാടം മസ്‌ജിദുൽ റഹ്മാനിയ പള്ളി ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയർ തമ്പ് നെയിൽ ഖുർആൻ thumbnail Qur'an](https://etvbharatimages.akamaized.net/etvbharat/prod-images/768-512-12878323-thumbnail-3x2-fh.jpg)
തിരൂർക്കാട് പടിഞ്ഞാറെപാടം മസ്‌ജിദുര്‍ റഹ്മാന്‍റെ ഖബർസ്ഥാൻ വിപുലീകരണത്തിനായുള്ള ധനശേഖരണാർഥമാണ് ലേലം. 2017ല്‍ നടന്ന 35മത് ഷാർജ ഇന്‍റർനാഷണൽ ബുക്ക് ഫെയറിൽ യുഎഇയാണ് ഖുർആന്‍റെ ഈ കുഞ്ഞു പതിപ്പ് പുറത്തിറക്കിയത്. നഗ്ന നേത്രങ്ങൾ കൊണ്ട് വായിക്കാൻ ഏറെ പ്രയാസമുള്ള ലിമിറ്റഡ് എഡിഷൻ തമ്പ് നെയിൽ ഖുർആൻ ആണിത്. വെറും നൂറ് പതിപ്പ് മാത്രമുള്ള ഖുര്‍ആന്‍റെ ഒരു പതിപ്പ് സ്വന്തമാക്കാൻ അന്ന് റഷീദലിക്ക് സാധിച്ചു.
അപൂർവ ഖുർആൻ പതിപ്പ് മഹത്തായ കര്‍മത്തിനായി നല്‍കാൻ ഏറെ സന്തോഷമുണ്ടെന്ന് റഷീദലി തോണിക്കര പറയുന്നു. അടുത്തയാഴ്ച ലേലം ആരംഭിക്കും. തീപ്പെട്ടിക്കൂടിനോളം വലിപ്പമുള്ള മറ്റൊരു ഖുർആൻ പതിപ്പും റഷീദലിയുടെ കൈവശമുണ്ട്.