മലപ്പുറം: ക്വാര്‍ട്ടേഴ്‌സ് മുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ അസം സ്വദേശി പിടിയില്‍. പെട്ടെന്ന് കണ്ണിൽ പെടാതിരിക്കാൻ മല്ലിക ചെടികൾക്കിടയിലാണ് ഇയാള്‍ കഞ്ചാവ് കൃഷി നടത്തിയത്. അസം സ്വദേശി അമൽ ബർണനാണ് പിടിയിലായത്. കൊണ്ടോട്ടി കിഴിശ്ശേരി ടൗണിനടുത്ത ക്വാട്ടേഴ്സ് പരിസരത്താണ് സംഭവം. അഞ്ചോളം കഞ്ചാവ് ചെടികൾ ജില്ലാ ആന്‍റി നാർക്കോട്ടിക്സ് സ്ക്വാഡും ജില്ലാ പൊലീസും കണ്ടെത്തി.
മല്ലിക ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി, അസം സ്വദേശി പിടിയിൽ - അസം സ്വദേശി
അഞ്ചോളം കഞ്ചാവ് ചെടികളാണ് പൊലീസ് ഇയാളുടെ വസതിയില്‍ നിന്നും പിടികൂടിയത്. കൊണ്ടോട്ടി കിഴിശ്ശേരി ടൗണിന് സമീപത്തുള്ള ക്വാർട്ടേസ് മുറ്റത്താണ് സംഭവം
മല്ലിക ചെടികള്‍ക്കിടയില്‍ കഞ്ചാവ് കൃഷി, അസം സ്വദേശി പിടിയിൽ
രണ്ടുവർഷമായി കിഴിശ്ശേരിയിലെ വിവിധ വാടക ക്വാർട്ടേഴ്സുകളിൽ താമസിക്കുന്ന ഇയാള്‍ ചെങ്കൽ കോറികളിലാണ് ജോലി ചെയ്യുന്നത്. നാട്ടിൽ പോയി വരുമ്പോള്‍ പ്രതിയും കൂടെയുള്ളവരും കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു.