മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളജിൽ കൊവിഡ് വാക്‌സിൻ വിതരണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല എന്ന പരാതി ഉയരുന്നു. ആരോഗ്യ വകുപ്പ് നിർദേശിച്ച സുരക്ഷ മുന്നൊരുക്കങ്ങൾ പോലും മെഡിക്കൽ കോളജിൽ നടപ്പാക്കുന്നില്ലെന്നാണ് പരാതി.
കൊവിഡ് വാക്സിൻ വിതരണം; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് പരാതി - covid vaccine distribution
ആരോഗ്യ വകുപ്പ് നിർദേശിച്ച സുരക്ഷ മുന്നൊരുക്കങ്ങൾ പോലും മെഡിക്കൽ കോളജിൽ നടപ്പാക്കുന്നില്ലെന്നാണ് പരാതി.
വാക്‌സിൻ എടുക്കാനായി എത്തിയവരെ നിയന്ത്രിക്കേണ്ട ഉദ്യോഗസ്ഥരും ചുമതലയിൽ നിന്ന് വിട്ടു നിന്നതോടെ ആശുപത്രിയിൽ വിവിധ ചികിത്സക്ക് എത്തിയവർ പരാതിയുമായി രംഗത്തെത്തുകയായിരുന്നു. കൊവിഡ് വാക്‌സിനേഷന് എത്തിയവർ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കൂട്ടം കൂടി നിൽക്കുകയായിരുന്നു. തിരിച്ചറിയൽ കാർഡ് നൽകി പേര് രജിസ്‌റ്റർ ചെയ്യുന്നിടത്തും വാക്‌സിൻ എടുക്കുന്നിടത്തുമാണ് തിരക്ക് കൂടിയത്.
എന്നാൽ കൊവിഡ് വാക്‌സിൻ എടുക്കാൻ നിയന്ത്രണങ്ങൾ പാലിച്ചു രണ്ടു വരിയായി നിന്നവരെ ആശുപത്രി ജീവനക്കാർ ഇടപെട്ട് ഒരു വരിയിൽ നിർത്തുകയും പിന്നീട് രണ്ട് വരിയിലാക്കുകയും ചെയ്‌തതാണ് തർക്കത്തിന് കാരണമായതെന്നാണ് വാക്‌സിനേഷന് എത്തിയവർ പറയുന്നത്.