മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ യു.ഡി.എഫ് സ്ഥാനാർഥി - എം സി കമറുദ്ദീനെ പ്രഖ്യാപിച്ചു
പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളാണ് കമറുദ്ദീന്‍റെ പേര് പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് ചുമതല പി കെ കുഞ്ഞാലിക്കുട്ടിക്ക്.
![മഞ്ചേശ്വരത്ത് എം.സി ഖമറുദ്ദീന്‍ യു.ഡി.എഫ് സ്ഥാനാർഥി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4550505-thumbnail-3x2-kamarudhin.jpg)
മലപ്പുറം: മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാർഥിയായി മുസ്ലീം ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്‍റ് എം.സി ഖമറുദ്ദീന്‍ മത്സരിക്കും. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ വസതിയിൽ ചേർന്ന ലീഗ് നേതൃയോഗത്തിനു ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ചുമതല പി കെ കുഞ്ഞാലിക്കുട്ടിക്ക് നൽകി. തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ അടുത്ത മാസം ഒന്നിന് തുടങ്ങാനും തീരുമാനമായി. പ്രാദേശിക ലീഗ് നേതൃത്വത്തിന്‍റേയും പ്രവര്‍ത്തകരുടേയും എതിര്‍പ്പ് മറികടന്നായിരുന്നു ഖമറുദ്ദീനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.