മലപ്പുറം : പന്നിവേട്ടക്കിടെ യുവാവ് വെടിയേറ്റ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി ഇർഷാദ്(സാനു) ആണ് കൊല്ലപ്പെട്ടത്. പന്നിയെ പിടിക്കാൻ പോയ മൂന്നംഗ സംഘത്തിലെ അംഗമായിരുന്നു ഇർഷാദ്.
മലപ്പുറത്ത് പന്നിവേട്ടയ്ക്കിടെ വെടിയേറ്റ് യുവാവ് മരിച്ചു - ലൈസൻസില്ലാത്ത തോക്കുമായി പന്നിവേട്ട
സംഘത്തിലുള്ളവർക്ക് ഉന്നംതെറ്റി വെടി കൊണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്നവർക്ക് വേണ്ടി അന്വേഷണം ആരംഭിച്ചു.
പന്നിവേട്ടയ്ക്കിടെ വെടിയേറ്റ യുവാവ് മരിച്ചു
സംഘത്തിലുള്ളവർക്ക് ഉന്നംതെറ്റി വെടി ഇർഷാദിന് കൊണ്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. ഒപ്പമുണ്ടായിരുന്ന സനീഷ്, അക്‌ബർ അലി എന്നിവർക്ക് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വയറിൽ വെടിയേറ്റ നിലയിൽ സനീഷും അക്‌ബർ അലിയും ചേർന്ന് ഇർഷാദിനെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
ലൈസൻസില്ലാത്ത തോക്കുമായാണ് ഇവർ പന്നിയെ വേട്ടയാടാൻ പോയതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം എംഇഎസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.