കേരളം

kerala

ETV Bharat / state

മദ്യലഹരിയില്‍ മകൻ അച്ഛനെ അടിച്ച് കൊലപ്പെടുത്തി - മലപ്പുറത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തിയ സംഭവം

മലപ്പുറം ചുങ്കത്തറ പള്ളിക്കുത്തിലാണ് സംഭവം.

man kills father in malapuram  killings in inebriated state  brawl after consuming liquor leading to death  മലപ്പുറത്ത് അച്ഛനെ മകന്‍ കൊലപ്പെടുത്തിയ സംഭവം  മദ്യപിച്ചതിന് ശേഷമുള്ള കൊലപാതകം
മദ്യലഹരിയില്‍ മകൻ അച്ഛനെ തലക്ക് അടിച്ച് കൊന്നു

By

Published : Feb 16, 2022, 10:40 AM IST

മലപ്പുറം:മദ്യലഹരിയില്‍ മകന്‍ അച്ഛനെ അടിച്ച് കൊലപ്പെടുത്തി. മലപ്പുറം ചുങ്കത്തറ പള്ളിക്കുത്തിലാണ് നാടിനെ നടുക്കിയ സംഭവം . ഇന്നലെ വൈകിട്ട് 7 മണിയോടെയാണ് സംഭവം. പള്ളിക്കുത്ത് പുന്നപുഴ പൊട്ടിയില്‍ തറയില്‍ പുത്തന്‍വീട് തങ്കച്ചനാണ് (70) കൊല്ലപ്പെട്ടത്. കൊച്ചുമോന്‍ എന്ന വര്‍ഗീസിനെ പൊലിസ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തു.


വടി കൊണ്ടുള്ള അടി തലക്കേറ്റ്‌ രക്തം വാര്‍ന്നാണ് തങ്കച്ചന്‍ മരിച്ചത്. അര മണിക്കൂര്‍ നേരം രക്തം വാര്‍ന്ന് കിടന്ന വര്‍ഗീസിനെ നാട്ടുകാരെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സ്വത്ത് തര്‍ക്കത്തെ തുടര്‍ന്ന് ഇവരുടെ വീട്ടില്‍ അച്ഛനും മകനും തമ്മില്‍ സംഘര്‍ഷം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. തങ്കച്ചന്‍റെ മൃതദേഹം നിലമ്പൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

ABOUT THE AUTHOR

...view details