മലപ്പുറം: താനൂര്‍ മുക്കോലയില്‍ മധ്യവയസ്കനെ തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. സ്‌കൂള്‍പടി സ്വദേശി കുന്നത്ത് രാജേഷാണ് (52) മരിച്ചത്. പലചരക്ക് കട നടത്തുന്ന രാജേഷിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. മുക്കോലയിലുള്ള കടയുടെ പിന്‍ഭാഗത്ത് പെട്രോള്‍ ഒഴിച്ചു മാലിന്യം കത്തിക്കുന്നതിനിടയില്‍ തീ പൊള്ളലേറ്റതായിരിക്കാം എന്നാണ് പ്രാഥമിക നിഗമനം.
തീ പൊള്ളലേറ്റ് മധ്യവയസ്‌കൻ മരിച്ച നിലയില്‍ - thanur death
പലചരക്ക് കട നടത്തുന്ന രാജേഷിനെയാണ് തീ പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
![തീ പൊള്ളലേറ്റ് മധ്യവയസ്‌കൻ മരിച്ച നിലയില്‍ death മലപ്പുറം മരണം താനൂര്‍ മുക്കോല സ്‌കൂള്‍പടി സ്വദേശി പൊള്ളലേറ്റ നിലയിൽ തിരൂര്‍ ജില്ലാ ആശുപത്രി Man found dead fire burn man death man died by fire caught thanur death malappuram death rajesh](https://etvbharatimages.akamaized.net/etvbharat/prod-images/768-512-8137381-495-8137381-1595483261624.jpg)
തീ പൊള്ളലേറ്റ് മധ്യവയസ്‌കൻ മരിച്ച നിലയില്‍
പലചരക്ക് കടയുടെ പിന്‍ഭാഗത്ത് തീ പൊള്ളലേറ്റ് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്
താനൂര്‍ സിഐപി പ്രമോദിന്‍റെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി. മൃതദേഹം തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അയ്‌ക്കും. ഭാര്യ ഗീത, മക്കള്‍ ആകാശ്, ജീന.
Last Updated : Jul 23, 2020, 12:14 PM IST