മലപ്പുറം:നിലമ്പൂർ കോവിലകം കെട്ടിലെ ചാലിയാർ പുഴയിൽ കുളിക്കുന്നതിനിടെ യുവാവ് മുങ്ങി മരിച്ചു. നിലമ്പൂർ സ്വദേശി ബാബുവാണ് (45) മരിച്ചത്. ഇന്ന് വൈകിട്ട് ചാലിയാർ പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. നാട്ടുകാരും ഇ.ആർ.എഫ് പ്രവർത്തകരും ചേർന്ന് മൃതദേഹം കരയ്‌ക്കെത്തിച്ച് നിലമ്പൂർ ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ചാലിയാർ പുഴയിൽ യുവാവ് മുങ്ങി മരിച്ചു - മലപ്പുറം ചാലിയാർ പുഴ
ചാലിയാർ പുഴയിൽ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി ഒഴുക്കിൽ പെടുകയായിരുന്നു.

ബാബു
Also Read:കേരളത്തില്‍ അതിതീവ്ര മഴയ്‌ക്ക് സാധ്യത: ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മുഖ്യമന്ത്രി
മഞ്ചേരി ആരോഗ്യ വകുപ്പിൽ ജോലി ചെയ്‌തുവരികയായിരുന്നു ബാബു. ഐജിഎംഎംആർ സ്‌കൂളിൽ കൊവിഡ് ചികിത്സാകേന്ദ്രം തുടങ്ങിയ സമയത്ത് ഇൻചാർജ് ആയും ബാബു ജോലി ചെയ്‌തിരുന്നു. മൃതദേഹം പൊലീസ് ഇൻക്വസ്റ്റിന് ശേഷം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ: സജിത.
Last Updated : May 13, 2021, 9:49 PM IST