കേരളം

kerala

ETV Bharat / state

ചികിത്സ പിഴവ്‌ മൂലം രോഗി മരിച്ചതായി പരാതി - ചികിത്സ പിഴവ്‌

കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് പ്രകാശന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്.

ചികിത്സ പിഴവ്‌ മൂലം രോഗി മരിച്ചു  മഞ്ചേരി മെഡിക്കല്‍ കോളജ്  മലപ്പുറം  ചികിത്സ പിഴവ്‌  malappuram latest news
മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ്‌ മൂലം രോഗി മരിച്ചു

By

Published : Jan 12, 2020, 12:00 PM IST

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ പിഴവ്‌ മൂലം രോഗി മരിച്ചതായി പരാതി. ഇരുമ്പുഴി സ്വദേശി പ്രകാശനാണ് കഴിഞ്ഞ ദിവസം മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സക്കിടെ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്‌ച രാവിലെയാണ് ചെവിവേദനയെ തുടര്‍ന്ന് പ്രകാശന്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയത്. എന്നാല്‍ ഡോക്‌ടര്‍മാര്‍ ഇഞ്ചക്ഷന്‍ നല്‍കിയതിനെ തുടര്‍ന്ന് രോഗിക്ക് അസ്വസ്ഥത അനുഭവപ്പെടുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നെന്ന് ബന്ധുക്കള്‍ പരാതിപ്പെട്ടു. പ്രകാശന് മറ്റ് അസുഖങ്ങളില്ലായിരുന്നെന്നും ബന്ധുക്കള്‍ വ്യക്തമാക്കി. മരണത്തില്‍ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details