മലപ്പുറം:കോട്ടക്കലില്‍ കിണര്‍ നിര്‍മാണത്തിനിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാള്‍ മരിച്ചു. എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അലി അക്‌ബറാണ് (35) മരിച്ചത്. മണ്ണിനടിയില്‍ കുടുങ്ങിയ അഹമദിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഒന്‍പതരയോടെയാണ് സംഭവം.
മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട തൊഴിലാളി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക് - kerala news updates
എടരിക്കോട് പൊട്ടിപ്പാറ സ്വദേശി അലി അക്‌ബറാണ് മരിച്ചത്. തൊഴിലാളിയായ അഹമദ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍. കിണറില്‍ നിന്ന് മണ്ണെടുക്കുന്നതിനിടെ മണ്ണിടിച്ചിലുണ്ടാകുകയായിരുന്നു.
മണ്ണിടിഞ്ഞ് വീണ് കിണറ്റിലകപ്പെട്ട തൊഴിലാളി മരിച്ചു
നിര്‍മാണം നടക്കുന്ന വീട്ടുമുറ്റത്തെ കിണറ്റില്‍ നിന്ന് മണ്ണെടുക്കുമ്പോഴാണ് മണ്ണിടിഞ്ഞ് വീണ് ഇരുവരും കിണറ്റിലകപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് മലപ്പുറത്ത് നിന്ന് അഗ്നിരക്ഷ സേനയും കോട്ടക്കല്‍ പൊലീസും സ്ഥലത്തെത്തി രക്ഷപ്രവര്‍ത്തനം നടത്തിയെങ്കിലും അക്‌ബറിനെ രക്ഷിക്കാനായില്ല.