കേരളം

kerala

ETV Bharat / state

ഭാര്യയെയും മക്കളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ ജീവനൊടുക്കി

ജാസ്‌മിനെയും രണ്ടുമക്കളെയും വിളിച്ചുവരുത്തി വാഹനത്തിലിരുത്തിച്ച് തീ കൊടുത്തുവെന്നാണ് കരുതുന്നത്

കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ഗുഡ്സ് വാനിന് തീപ്പിടിച്ച് മൂന്ന് പേർ മരിച്ചു  man committed suicide after throw fire on wife and daughter  ഭാര്യയേയും മക്കളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തു
ഭാര്യയേയും മക്കളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ഗൃഹനാഥന്‍ ആത്മഹത്യ ചെയ്‌തു

By

Published : May 5, 2022, 2:36 PM IST

Updated : May 5, 2022, 4:30 PM IST

കീഴാറ്റൂർ : കീഴാറ്റൂർ കൊണ്ടിപ്പറമ്പിൽ ഗൂഡ്‌സ് ഓട്ടോയ്ക്ക് തീപിടിച്ച് മൂന്ന് പേർ മരിച്ചു. മാമ്പുഴ സ്വദേശി മുഹമ്മദ്, ഭാര്യ ജാസ്‌മിന്‍ ഇവരുടെ മകൾ സഫ എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അഞ്ച് വയസുകാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മുഹമ്മദ് ഭാര്യയേയും കുട്ടികളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

മുഹമ്മദ് ഭാര്യയേയും കുട്ടികളെയും വാഹനത്തിലിട്ട് കത്തിച്ച ശേഷം ആത്മഹത്യ ചെയ്തെന്നാണ് പ്രാഥമിക നിഗമനം.

വ്യാഴാഴ്‌ച ഉച്ചയ്ക്ക് 12 നാണ് സംഭവം. മാമ്പുഴ സ്വദേശിയായ മുഹമ്മദ് കൊണ്ടിപ്പറമ്പിലെ ഭാര്യവീട്ടിലെത്തി ജാസ്‌മിനെയും രണ്ടു മക്കളെയും വിളിച്ചുവരുത്തി വാഹനത്തിലിരുത്തിച്ച് തീ കൊടുത്തുവെന്നാണ് കരുതുന്നത്. മുഹമ്മദ് പൊള്ളലേറ്റ ശേഷം സമീപത്തെ കിണറ്റിൽ ചാടിയാണ് മരിച്ചത്. ജാസ്‌മിന്‍റെയും, മകൾ സഫയുടെയും മൃതദേഹം വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലും, മുഹമ്മദിന്‍റെ മൃതദേഹം കിണറ്റിലും കണ്ടെത്തുകയായിരുന്നു.

Last Updated : May 5, 2022, 4:30 PM IST

For All Latest Updates

TAGGED:

ABOUT THE AUTHOR

...view details