മലപ്പുറം: മദ്യലഹരിയിൽ പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ അറസ്റ്റിൽ. ചെമ്പ്രശ്ശേരി ഓടോമ്പാറ്റ മേലേതിൽ ഹൗസിൽ ഉമ്മർ(46)നെയാണ് പാണ്ടിക്കാട് പൊലീസ് അറസ്റ്റ് ചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം.
മദ്യലഹരിയിൽ പിതാവിനെ മർദിച്ചയാള്‍ പിടിയിൽ - pandikkad police arrested man for beating father
Man arrested for beating father: ബഹളം കേട്ട് സംഭവസ്ഥലത്ത് എത്തിയ പിതാവിന്‍റെ സഹോദരൻ കുഴഞ്ഞു വീണു മരിച്ചു
![മദ്യലഹരിയിൽ പിതാവിനെ മർദിച്ചയാള്‍ പിടിയിൽ മലപ്പുറത്ത് യുവാവ് മദ്യലഹരിയിൽ പിതാവിനെ മർദിച്ചു man beaten father while intoxicated in malappuram pandikkad police arrested man for beating father പിതാവിനെ മർദിച്ച കേസിൽ ഒരാൾ അറസ്റ്റിൽ](https://etvbharatimages.akamaized.net/etvbharat/prod-images/768-512-13816119-thumbnail-3x2-hj.jpg)
മദ്യലഹരിയിൽ പിതാവിനെ മർദിച്ച് പരിക്കേൽപ്പിച്ചയാൾ പിടിയിൽ
ബഹളം കേട്ട് എത്തിയ നാട്ടുകാരും ബന്ധുക്കളും വിവരമറിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഉമ്മറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. ഇതിനിടെ ബഹളം കേട്ട് സംഭവസ്ഥലത്ത് എത്തിയ പിതാവിന്‍റെ സഹോദരൻ കുഴഞ്ഞു വീണു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.