മലപ്പുറം :കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി. 1650 ഗ്രാം സ്വർണവുമായി ഷാർജയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി മുജീബ് റഹ്‌മാനാണ് അറസ്റ്റിലായത്. പാൻസിനുള്ളിൽ ഒളിപ്പിച്ച നിലയിലാണ് സ്വർണം കടത്താൻ ശ്രമിച്ചത്. 80 ലക്ഷത്തോളം രൂപ വില മതിക്കുന്ന സ്വർണമാണ് എയർ ഇന്‍റലിജൻസ് യൂണിറ്റ് പിടികൂടിയത്.
കരിപ്പൂരിൽ 80 ലക്ഷം വിലവരുന്ന സ്വര്‍ണവുമായി പിടിയില്‍ - സ്വർണക്കടത്ത്
അറസ്റ്റിലായത് മലപ്പുറം സ്വദേശി മുജീബ് റഹ്‌മാന്‍
MAN ARRESTED WITH GOLD AT KARIPUR AIRPORT
ALSO READ:കരിപ്പൂരില്‍ വന്‍ ലഹരിവേട്ട ; 30 കോടിയുടെ ഹെറോയിനുമായി വിദേശവനിത അറസ്റ്റിൽ
കഴിഞ്ഞ ദിവസം 30 കോടി രൂപയുടെ ഹെറോയിനുമായി കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് വിദേശവനിത പിടിയിലായിരുന്നു. കെനിയൻ തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് കരിപ്പൂരിലേക്ക് കടത്താൻ ശ്രമിച്ച അഞ്ച് കിലോ ലഹരിവസ്‌തുവുമായാണ് സാംബിയൻ വനിത അറസ്റ്റിലായത്.