മലപ്പുറം: 67.5 ലക്ഷം രൂപയുടെ കുഴൽപ്പണവുമായി മലപ്പുറം സ്വദേശി പിടിയിൽ. മേലാറ്റൂര്‍ വെട്ടത്തൂര്‍ സ്വദേശി സ്രാമ്പിക്കല്‍ മുഹമ്മദാലിയാണ്(46) ഞായറാഴ്ച രാവിലെ കുറ്റിപ്പുറം റെയില്‍വേ സ്റ്റേഷനില്‍ വെച്ച് കുറ്റിപ്പുറം പൊലീസിന്റെ പിടിയിലായത്.
ചെന്നൈയിൽ നിന്ന് വേങ്ങരയിലേക്ക് പണം കൊണ്ടുവരികയായിരുന്നു മുഹമ്മദാലി. ചെന്നൈയില്‍ ഹോട്ടല്‍ ബിസിനസ് നടത്തുന്ന വേങ്ങര കച്ചേരിപ്പടി സ്വദേശിയാണ് തനിക്ക് പണം നൽകിയതെന്ന് പ്രതി സമ്മതിച്ചതായി പൊലീസ് പറയുന്നു.